ബാക്കി വന്ന ചോറ് ഇനി കളയേണ്ട? ഇങ്ങനെ ചെയ്തു നോക്കൂ നിങ്ങൾ തന്നെ ഞെട്ടിപ്പോകും…

ഒട്ടുമിക്ക മലയാളികളുടെയും താല്പര്യമുള്ള ഒരു ഭക്ഷണമാണ് ചോറ്. ചോറ് ഒഴിവാക്കിയിട്ടുള്ള ഒരു ഡയറ്റിംഗ് ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് എല്ലാ വീടുകളിലും ദിവസവും ചോറ് ഉണ്ടാക്കാറുമുണ്ടാവും. പല ദിവസങ്ങളിലും ചോറ് ബാക്കിയായി വരാറുണ്ട്. മിക്ക ആളുകളും അങ്ങനെ ബാക്കി വരുന്ന ചോറ് കളയുകയാണ് പതിവ്.

എന്നാൽ ഇനി ബാക്കി വരുന്ന ചോറ് കളയാതെ അത് ഉപയോഗിച്ച് നല്ലൊരു റെസിപ്പി തയ്യാറാക്കാം അതിനെ കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. ബാക്കി വന്ന ചോറ് മിക്സിയുടെ ജാറിലേക്ക് എടുത്ത് അതിലേക്കു അല്പം വെള്ളം ഒഴിച്ച് കൊടുക്കുക, കുറച്ച് കാശ്മീരി മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ഒരു സ്പൂൺ കായപ്പൊടി, ഒരു സ്പൂൺ ഒരു സ്പൂൺ കറുത്ത എള്ള്, കുറച്ച് അരിപ്പൊടി എന്നിവ കൂടി ചേർക്കുക.

ചോറിന്റെ പശ ഉണ്ടാവാതിരിക്കാൻ ആയി കുറച്ച് അധികം അരിപ്പൊടി ചേർക്കുന്നത് ഗുണം ചെയ്യും. അല്പം വെളിച്ചെണ്ണ കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കണം. ഒരു സേവനാഴി എടുത്ത് അതിൽ സ്റ്റാറിന്റെ ആകൃതിയിലുള്ള അച്ചു ഇട്ട് കൊടുക്കുക. കുഴച്ചുവെച്ച മാവ് സേവനാഴിയിലെടുത്ത് മുറുക്കിന്റെ രൂപത്തിൽ പിരിഞ്ഞു എടുക്കാവുന്നതാണ്.

മുഴുവൻ മാവും അത്തരത്തിൽ ചെറിയ മുറിക്കുകളുടെ ആകൃതിയിൽ പിഴിഞ്ഞെടുക്കുക. ഒരു പാനിൽ അല്പം ഓയിൽ എടുത്ത് നന്നായി തിളച്ചു വരുമ്പോൾ ഇവ അതിലിട്ട് ബ്രൗൺ നിറത്തിൽ ആകുമ്പോൾ കോരിയെടുക്കാവുന്നതാണ്. വളരെ ടേസ്റ്റി ആയ മുറുക്ക് ഈ രൂപത്തിൽ തയ്യാറാക്കി എടുക്കാം. ഇനി ബാക്കി വന്ന ചോറ് ആരും തന്നെ കളയണ്ട. ഇത് ചെയ്യേണ്ട വിധം അറിയുന്നതിന് വീഡിയോ കാണൂ.