ഇനി പെട്ടെന്ന് പഴം ചീഞ്ഞുപോകും എന്ന പ്രശ്നമില്ല, ഇതാ ചില അടിപൊളി ടിപ്പുകൾ…

എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരുപാട് ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നമ്മൾ കടയിൽ നിന്നും പഴം വാങ്ങിച്ചു കൊണ്ടുവരാറുണ്ട് എന്നാൽ അത് പെട്ടെന്ന് തന്നെ പഴുത്ത് ചീഞ്ഞുപോകും. പഴം പെട്ടെന്ന് ചീഞ്ഞു പോകാതെ സൂക്ഷിക്കാനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്തു അതിലേക്ക് പഴത്തിന്റെ ഞെട്ടി ഭാഗം ഇറക്കിവെച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ പെട്ടെന്ന് പഴം ചീഞ്ഞു പോകുന്ന പ്രശ്നം മാറിക്കിട്ടും.

നല്ല പഴുത്ത പഴം ഉണ്ടെങ്കിൽ അത് കഴിക്കുവാൻ പലർക്കും മടിയാണ് എന്നാൽ അത് ഉപയോഗിച്ച് നല്ല ഹെൽത്തി ആയ ഒരു ഡിഷ് തയ്യാറാക്കാം. അതിനായി പഴുത്ത പഴം നന്നായി പുഴുങ്ങി ഉടച്ചെടുക്കുക സേവനാഴി ഉപയോഗിച്ച് ഉടച്ചെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ അത് സാധിക്കും. നന്നായി ഉടച്ചെടുത്ത പഴത്തിലേക്ക് കുറച്ചു തേങ്ങയും ഏലക്ക പൊടിയും ചേർത്തു കൊടുക്കണം.

ഇവ രണ്ടും നന്നായി യോജിപ്പിച്ചതിനുശേഷം കട്ലറ്റിന്റെ രൂപത്തിലാക്കി മാറ്റുക. ബ്രഡ് പൊടിച്ചെടുത്ത് അതിലേക്ക് ഇവ മുക്കിയെടുത്ത് ഒരു പാനിൽ വെച്ച് ചൂടാക്കാവുന്നതാണ്. കുട്ടികൾക്ക് കൊടുക്കാനുള്ളതാണെങ്കിൽ കുറച്ചുകൂടി നെയ്യും ബട്ടറും ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. പുഴുങ്ങിയ പഴം കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇതുപോലെ ചെയ്തു കൊടുത്താൽ അവർ ഉറപ്പായും കഴിച്ചോളൂ.

അത്രയധികം ടേസ്റ്റ് ഉള്ള ഒരു ഡിഷ് ആണിത്. ചവിട്ടി, വലിയ ബെഡ്ഷീറ്റുകൾ എന്നിവ ക്ലീൻ ചെയ്യുന്നത് കുറച്ചു പ്രയാസമായ കാര്യമാണ്. അത് എളുപ്പമാക്കാനായി ഒരു പ്ലാസ്റ്റിക് ബോട്ടിൽ മുറിച്ചെടുത്ത് അതിൻറെ മുകൾ ഭാഗമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ബോട്ടിലിൽ അകത്തിന്ന് പുറത്തേക്ക് ഹോൾസ് ഇട്ട് കൊടുക്കുക. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.