നമ്മളെല്ലാവരും പേസ്റ്റ് ഉപയോഗിക്കുന്നവരാണ്. എന്നാൽ ഉപയോഗിച്ചതിനുശേഷം പേസ്റ്റ് കവർ വലിച്ചെറിയാനാണ് പതിവ്. എന്നാൽ അത് ഇനി വെറുതെ കളയാതെ വീട് മുഴുവനും വൃത്തിയാക്കുവാൻ ഉപയോഗിക്കാം അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. വീട്ടിൽ പല വസ്തുക്കളും ക്ലീൻ ചെയ്ത് എടുക്കുവാൻ പേസ്റ്റിന്റെ ഈ വലിച്ചെറിയുന്ന കവർ ഉപയോഗിച്ച് സാധിക്കും.
ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് ടൂത്ത് പേസ്റ്റിന്റെ വലിച്ചെറിയുന്ന കവർ ചെറുതായി മുറിച്ച് ഇട്ടുകൊടുക്കുക. കൈ ഉപയോഗിച്ച് ചെറുതായി ഇളക്കി കൊടുത്താൽ പേസ്റ്റ് മുഴുവനും ആ വെള്ളത്തിലേക്ക് കലരും. ഇത് ഉപയോഗിച്ച് നമുക്ക് പലതും ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ദിവസവും വാചകം ചെയ്യുന്നതിലൂടെ ഗ്യാസ് സ്റ്റൗ വൃത്തികേടായി മാറാറുണ്ട്.
ഗ്യാസ് സ്റ്റൗ വൃത്തിയാക്കി എടുക്കുവാൻ നമ്മൾ പലതരത്തിലുള്ള ലിക്വിഡുകളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇനി അതിൻറെ ആവശ്യമൊന്നുമില്ല വെറുതെ കളയുന്ന പേസ്റ്റ് ഉപയോഗിച്ച് ഗ്യാസ് സ്റ്റൗ പുതു പുത്തൻ ആക്കി മാറ്റാൻ സാധിക്കും. കലക്കി വെച്ച പേസ്റ്റിന്റെ വെള്ളം 10 മിനിറ്റ് സമയം ഗ്യാസ് സ്റ്റൗവിന്റെ മുകളിലായി ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഒരു ചെറിയ സ്ക്രബർ ഉപയോഗിച്ച് ചെറിയ രീതിയിൽ ഉരച്ച് കൊടുക്കണം.
എത്ര അഴുക്കുപിടിച്ച ഗ്യാസ് സ്റ്റൗ പുതുപുത്തൻ ആയി മാറും. ബാത്റൂമിലെ ക്ലോസറ്റും ടൈലുകളും ക്ലീൻ ചെയ്യുന്നതിനും ഇതു വളരെയധികം സഹായിക്കുന്നതാണ്. ടൂത്ത് പേസ്റ്റിന്റെ വെള്ളം അതിലേക്ക് ഒഴിച്ചുകൊടുത്തു കുറച്ചുസമയത്തിന് ശേഷം ഉരച്ച് കൊടുക്കുക. വെള്ളം ഉപയോഗിച്ച് കഴുകി എടുത്താൽ എത്ര കറപിടിച്ച ടൈലും ക്ലോസറ്റും പുതിയതായി മാറ്റാം. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.