ഇനി ചൂലിലെ ഈർക്കിലികൾ ഊർന്നുവീഴില്ല, ഇതാ ഒരു കിടിലൻ ടെക്നിക്…

വീട്ടിലെ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ചൂല്. വീട് വൃത്തിയാക്കാൻ ആയി നമ്മൾ ഉപയോഗിക്കുന്ന ചൂലിന് വളരെയധികം പ്രാധാന്യമുണ്ട്. എത്ര വലിയ ചൂൽ ആണെങ്കിലും അതിലെ കെട്ടഴിഞ്ഞു പോയി ഈർക്കിളികൾ ഊർന്ന് വീഴുന്ന അവസ്ഥ ഉണ്ടാവാറുണ്ട് എന്നാൽ അത് പരിഹരിക്കുന്നതിനുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

ചൂല് അഴിഞ്ഞ് പോകാതിരിക്കാനും ഈർക്കിലികൾ ഊർന്നു പോകാതിരിക്കാനും കുപ്പി വെച്ചുകൊണ്ട് നമുക്കൊരു സൂത്രം ചെയ്യാവുന്നതാണ്. ഇനി ചൂല് കെട്ടാനായി ചരടിന്റെ ആവശ്യമില്ല ഒരു കുപ്പി ഉണ്ടെങ്കിൽ ചൂല് കറക്റ്റ് ആയി ലോക്ക് ചെയ്തു വയ്ക്കാം. കുപ്പിയുടെ താഴെയുള്ള പൊങ്ങിക്കിടക്കുന്ന ഭാഗം കട്ട് ചെയ്തു മാറ്റുക പിന്നീട് കുപ്പിയുടെ പകുതി മുറിച്ചു മാറ്റണം.

താഴത്തെ പകുതി ഭാഗം മാത്രം മതിയാവും ഇനി കുപ്പി കമഴ്ത്തി വച്ചുകൊണ്ട് മുറിച്ചെടുത്ത ഹോളിലൂടെ ഈർക്കിലികൾ ഇട്ടു കൊടുക്കുക. മുഴുവൻ ഈർക്കിലികളും ആ ഹോളുകളിലൂടെ ഇട്ടു കൊടുക്കണം. ചൂലു മുഴുവനും കുപ്പിയുടെ ഉള്ളിലേക്കായി മാറ്റുക. കുപ്പി ഒന്ന് ചൂടാക്കി കൊടുക്കുക, ചൂടായി വരുമ്പോൾ ഒരു ടർക്കി കൊണ്ട് അമർത്തി കൊടുക്കണം അങ്ങനെ ചെയ്യുമ്പോൾ ഈർക്കിലികൾ കുപ്പിയോട് ചേർന്ന് ഒട്ടിയിരിക്കും.

ടൈറ്റ് ആയിട്ട് തന്നെ ഈർക്കിലി കുപ്പിയോട് ചേർന്നിരിക്കും. കുപ്പി നന്നായി ചൂടായി വരുമ്പോൾ ഈർക്കിലിയോട് ചേർന്നിരിക്കും അതിൽ നിന്നും പോരുകയില്ല. ഇങ്ങനെ ചെയ്യുമ്പോൾ യാതൊരു കാരണവശാലും ഈർക്കിലി ചൂലിൽ നിന്ന് വിട്ടു പോവുകയില്ല ചരട് കൊണ്ട് കെട്ടേണ്ട ആവശ്യവും വരുന്നില്ല. നല്ല ടിപ്പുകൾ അറിയുന്നതിനായി ഈ ചാനൽ സന്ദർശിക്കുക കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ.