മുടി കറുപ്പിക്കാൻ ഇനി ഡൈ മേടിച്ച് ബുദ്ധിമുട്ടേണ്ട, ഇതാ വീട്ടിൽ തന്നെ തയ്യാറാക്കാം ഒരു കിടിലൻ ഡൈ…

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ നേരിടുന്ന ഒരു സൗന്ദര്യ പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു നര. പ്രായമാകുന്നതിന്റെ ലക്ഷണമായിരുന്നു നരയെ കണക്കാക്കിയിരുന്നത് എന്നാൽ ഇന്ന് 15 വയസ്സ് കഴിഞ്ഞ് കുട്ടികളിൽ പോലും നര കണ്ടുവരുന്നു. ഇത്തരത്തിലുള്ള അകാലനരയ്ക്ക് കാരണമായി മാറുന്നത് തെറ്റായ ജീവിതശൈലി തന്നെയാണ്.

പോഷക ആഹാരത്തിന്റെ കുറവ്, മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, പാരമ്പര്യം, ജനിതക കാരണങ്ങൾ തുടങ്ങിയവയെല്ലാം അകാല നരയിലേക്ക് നയിക്കുന്നു. ഈ പ്രശ്നത്തിന് പ്രതിവിധി ലഭിക്കുന്നതിന് നിരവധി ഡൈകൾ വിപണിയിൽ ലഭ്യമാണ് എന്നാൽ ഇവയിൽ കെമിക്കലുകൾ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തുവാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ മുടിയുടെ ആരോഗ്യത്തിനും സംരക്ഷണത്തിനും ആയി.

വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഡൈ ആണ് ഏറ്റവും ഉത്തമം. പ്രകൃതിദത്തമായ രീതിയിൽ മുടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണെങ്കിൽ അത് യാതൊരു ദോഷവും വരുത്തുകയില്ല. ഡൈകൾ ഉപയോഗിക്കുമ്പോൾ മുടിയിഴകൾ മാത്രമാണ് കറുക്കുന്നത്. എന്നാൽ വേര് മുതൽ മുടി കറുത്ത കിട്ടണമെങ്കിൽ ഇത് ചെയ്തു നോക്കുക. അതിനായി കരിഞ്ചീരകം പൊടിച്ചത്, നെല്ലിക്ക പൊടി, ചെറുനാരങ്ങ, ആവണക്കെണ്ണ എന്നിവയാണ് ആവശ്യമായ ഘടകങ്ങൾ.

ഒരു ബൗളിൽ അല്പം ചെറുനാരങ്ങ നീര് എടുക്കുക അതിലേക്ക് കുറച്ചു നെല്ലിക്ക പൊടിയും കരിഞ്ചീരകത്തിന്റെ പൊടിയും ചേർത്തു കൊടുക്കുക ഈ മിശ്രിതത്തിലേക്ക് ആവശ്യമായ അളവിൽ ആവണക്കെണ്ണ ഒഴിച്ചുകൊടുക്കണം. ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചുസമയം അടച്ചു വയ്ക്കുക. അതിനുശേഷം തലയോട്ടിയിലും മുടിയിഴകളിലും ഇവ നന്നായി തേച്ചുപിടിപ്പിക്കണം. ഒരു പ്രാവശ്യം ചെയ്യുമ്പോഴേക്കും മുടി മുഴുവനും കറുത്ത കിട്ടണമെന്നില്ല എന്നാൽ തുടർച്ചയായി കുറച്ചു ദിവസങ്ങൾ ചെയ്താൽ മുടിയിലെ നര പൂർണ്ണമായും മാറിക്കിട്ടും. ഇത് ചെയ്യേണ്ട വിധം വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.