തടി കുറയ്ക്കാൻ ഇനി വേറൊന്നും അന്വേഷിക്കേണ്ട, അടുക്കളയിലെ ജീരകം കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ…

അടുക്കളയിൽ ഒഴിവാക്കാൻ സാധിക്കാത്ത ഒരു ഭക്ഷ്യവസ്തുവാണ് ജീരകം. ഏറെ ഔഷധ ഗുണമുള്ളത് ആയിട്ടാണ് ഇതിനെ പരിഗണിക്കപ്പെടുന്നത്. ഭക്ഷണത്തിൽ ജീരകം ചേർക്കുന്നത് ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ലഭിക്കുവാൻ സഹായകമാകും. തടി കുറയ്ക്കാനായി ബുദ്ധിമുട്ടുന്നവർക്ക് ഏറ്റവും നല്ലൊരു പ്രതിവിധി കൂടിയാണിത്. ദിവസവും മൂന്നു ഗ്രാം ജീരകപ്പൊടി തൈരിൽ ചേർത്ത് കഴിച്ചാൽ ശരീരത്തിലെ കൊഴുപ്പും ശരീരഭാരവും ഗണ്യമായി കുറയും.

രാത്രിജീരകം വെള്ളത്തിൽ ഇട്ട് പിറ്റേദിവസം രാവിലെ തിളപ്പിച്ച് കുടിക്കുന്നത് പൊണ്ണത്തടിയും കുടവയറും കുറയ്ക്കുന്നതിന് ഏറെ സഹായകമാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് അലിയിച്ചു കളയുന്നതിൽ ജീരകം വളരെ വലിയ പങ്കുവഹിക്കുന്നു. ജീരകപ്പൊടി കഴിക്കുന്നവരിൽ ഉയർന്ന സാന്ദ്രതയുള്ള ലിപ്പോ പ്രോട്ടീൻ ഉണ്ടാകുന്നുണ്ട്. ഇത് ശരീരത്തിന് വളരെ അത്യാവശ്യമായ ഒരു കൊഴുപ്പാണ്.

പ്രമേഹ രോഗികൾക്കും ഇത് ഏറ്റവും ഉത്തമം തന്നെ. ജീരക എണ്ണയുടെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ സഹായിക്കുന്നു. ഇറിറ്റബിൾ ഭവൽ സിൻഡ്രം എന്ന രോഗാവസ്ഥ ഭേദമാക്കുവാൻ ജീരകത്തിന് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മലബന്ധം മാറുകയും വയറിളക്കം ഉണ്ടായിരുന്നവർക്ക് മലവിസർജനം കുറയുകയും ഗ്യാസ് അസിഡിറ്റി എന്നീ പ്രശ്നങ്ങൾ പൂർണമായി മാറുകയും ചെയ്യുന്നു.

മാനസിക സമ്മർദ്ദം കുറയ്ക്കുവാൻ ജീരകത്തിന്റെ ഉപയോഗം സഹായകമാകും. ഇതൊരു ആന്റിഓക്സിഡന്റ് ആയി പ്രവർത്തിച്ച സമ്മർദ്ദം ഉണ്ടാക്കുന്ന ഫലങ്ങളെ ചെറുക്കുന്നു. ഭക്ഷണത്തിൽ സ്വാദ് വർദ്ധിപ്പിക്കാൻ മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങൾ ലഭിക്കുന്നതിനും കൂടിയാണ് ജീരകം ചേർക്കുന്നത്. വയർ സംബന്ധമായ ചില പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ജീരകവെള്ളം ഏറെ നല്ലതാണ്. കുട്ടികൾക്കും ഇത് കൊടുക്കാവുന്നതാണ്. ജീരകത്തിന്റെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.