മുടി കറുപ്പിക്കാൻ ആരും പറഞ്ഞു തരാത്ത ഒരു കിടിലൻ വിദ്യ,100% റിസൾട്ട് കിട്ടും…

പ്രായമാകുന്നതിന്റെ ലക്ഷണമാണ് മുടി നരയ്ക്കൽ എന്നാൽ ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് പലരെയും വിഷമിപ്പിക്കുന്ന ഒന്നാണ്. ഇന്നത്തെ കാലത്ത് 15 വയസ്സ് കഴിഞ്ഞ കുട്ടികളിൽ പോലും മുടി നരച്ചു കാണുന്നു. അകാലനര മാറ്റാൻ പലതരത്തിലുള്ള മരുന്നുകളും വിദ്യകളും പരീക്ഷിച്ചു നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് പലരുടെയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു.

പാരമ്പര്യം, ജീവിതശൈലിയിലെ മാറ്റങ്ങൾ, പോഷക ആഹാര കുറവ്, മാനസിക സമ്മർദ്ദം തുടങ്ങിയവയെല്ലാം അകാലനരയ്ക്ക് കാരണമാണ്. പാരമ്പര്യ നര മാറ്റാൻ കുറച്ചു ബുദ്ധിമുട്ടാണ് ഏകദേശം 60% ആണ് പാരമ്പര്യ നര വരുന്നതിനുള്ള സാധ്യത. അകാല നരയെ തടയാനുള്ള ഏറ്റവും നല്ലൊരു മാർഗം പോഷക ആഹാരങ്ങളാണ്. കഴിക്കുന്ന ഭക്ഷണ ക്രമത്തിൽ ആവശ്യത്തിനുള്ള പോഷകാഹാകാരങ്ങൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.

ഇരുമ്പിന്റെ കുറവ് മൂലം മുടി നരക്കാനുള്ള സാധ്യത ഏറെയാണ്. ചീര, മുരിങ്ങയില, നെല്ലിക്കാ, നാരങ്ങ, മാതളം, ഈന്തപ്പഴം തുടങ്ങിയവയെല്ലാം ഡയറ്റിൽ ഉൾപ്പെടുത്തുക. ഇന്ന് പലരും ഉപയോഗിക്കുന്ന കെമിക്കലുകൾ അടങ്ങിയ ഷാമ്പുകളും എണ്ണകളും ഇതിൻറെ മറ്റൊരു കാരണമായ കണക്കാക്കാം. നരവരുന്നത് തടയാനായി നമുക്ക് വീട്ടിൽ ചെയ്യാവുന്ന ഒരു പ്രതിവിധി പരിചയപ്പെടാം.

അതിനായി വെർജിൻ കോക്കനട്ട് ഓയിൽ എടുക്കുക അതിലേക്ക് ഉലുവ പൊടി കരിഞ്ചീരകപ്പൊടി മൈലാഞ്ചി പൊടി ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് ഒരു പേസ്റ്റ് രൂപത്തിൽ ആക്കുക. ഒരു രാത്രി മുഴുവൻ അത് അങ്ങനെ മൂടി വയ്ക്കുക അടുത്തദിവസം കുളിക്കുന്നതിന് കുറച്ച് സമയം മുൻപ് ഇത് തലയോട്ടിയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കുക. തുടർച്ചയായി 15 ദിവസം ഇങ്ങനെ ചെയ്താൽ മുടി കറുക്കാൻ സഹായകമാകും. ഇത് ചെയ്യേണ്ടത് വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.