മാറിയ ജീവിതശൈലിയും നഗരവൽക്കരണവും നമുക്ക് ഉണ്ടാക്കിയ നഷ്ടമാണ് മുക്കുറ്റി. ദശപുഷ്പങ്ങളിൽ പെട്ട ഒരു ഔഷധസസ്യമാണ് മുക്കുറ്റി. മരുന്ന് നിർമ്മാണ യൂണിറ്റുകൾ ഈ ചെടി വ്യവസായ അടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്നു. തൊട്ടാവാടിയെ പോലെ തന്നെ തൊടുമ്പോൾ ഇലകൾ വാടുന്ന സ്വഭാവം മുക്കുറ്റിക്കും ഉണ്ട്. സ്ത്രീകൾക്ക് ഏറ്റവും പ്രധാനപ്പെട്ട സസ്യം ആണിത്.
കർക്കിടകമാസം ഏഴു ദിവസം ഇതിൻറെ നീര് പിഴിഞ്ഞെടുത്ത കുറി തൊടുന്നത് വളരെ നല്ലതാണ്. തിരുവാതിരയ്ക്ക് മുടിയിൽ ദശപുഷ്പം ചൂടുക എന്നൊരു സമ്പ്രദായം ഉണ്ട് ഇതിനും മുക്കുറ്റി ഉപയോഗിക്കുന്നു. സ്ത്രീകൾ ഇത് ചൂടിയാൽ ഭർത്താവിന് നല്ലതാണ് പുത്ര ഭാഗ്യം ഉണ്ടാവും എന്നൊക്കെയാണ് വിശ്വാസം. ഇതൊക്കെ വെറും വിശ്വാസങ്ങൾ മാത്രമല്ല മുക്കുറ്റി തൊടുന്ന ഭാഗത്ത് ഉത്തേജകം ഉണ്ടാവുമെന്നാണ് ശാസ്ത്രം.
തെളിയിച്ചിട്ടുള്ളത്. ആയുർവേദപ്രകാരം വാതം പിത്തും കഫം എന്നിവ അകറ്റാൻ ഇത് ഉപയോഗിക്കുന്നു. നല്ലൊരു വിഷ സംഹാരിയാണ്. മുക്കുറ്റിയും മഞ്ഞളും കൂടി അരച്ചു പുരട്ടുകയാണെങ്കിൽ കടന്നൽ പഴുതാര എന്നിവയുടെ വിഷം ശമിക്കും.ശരീരത്തിന് ചൂടു കൂടുമ്പോൾ തണുപ്പിക്കുന്നതിനായി ഇത് സഹായിക്കുന്നു. പ്രമേഹത്തിന് വളരെയധികം ഗുണം ചെയ്യും മുക്കുറ്റിയുടെ ഇലകൾ.
വെറും വയറ്റിൽ ഇലകൾ ചവച്ചു കഴിക്കുന്നതും ഇലകൾ അരച്ച് കഴിക്കുന്നതും പ്രമേഹം കുറയാൻ സഹായിക്കും. മുക്കുറ്റിയുടെ ഇലകൾ അരച്ച് മോരിൽ കലക്കി കുടിക്കുന്നത് വയറിളക്കത്തിന് നല്ലൊരു പരിഹാരമാണ്. മുക്കുറ്റി വേരോടെ അരച്ച് തേനിൽ ചേർത്ത് കഴിക്കുന്നത് ചുമ കഫക്കെട്ട് എന്നിവയ്ക്ക് ആശ്വാസം നൽകും . ഇതിൻറെ അണുനാശിനി ഗുണമാണ് ഇത്തരം കാര്യങ്ങൾക്ക് സഹായിക്കുന്നത്. മുക്കുറ്റിയുടെ കൂടുതൽ ഉപയോഗങ്ങൾ അറിയുന്നതിനായി വീഡിയോ കാണൂ.