ഒട്ടുമിക്ക വീടുകളിലും വെറുതെ കളയുന്ന ഒന്നാണ് കഞ്ഞിവെള്ളം. എന്നാൽ ഇതുകൊണ്ട് വളരെയധികം ഉപയോഗങ്ങൾ ഉണ്ട് എന്ന് മിക്ക ആളുകൾക്കും അറിയില്ല. ആരോഗ്യ ഗുണങ്ങളിൽ ഏറ്റവും മികച്ച ഒന്ന് തന്നെയാണ് കഞ്ഞിവെള്ളം. നിരവധി ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കാം അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. കഞ്ഞിവെള്ളം മാത്രമല്ല അരി കഴുകിയ വെള്ളവും പല ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്.
കുറച്ചുനാൾ നമ്മൾ ഉപയോഗിക്കുമ്പോൾ ഷൂസിന്റെ തിളക്കം എല്ലാം നഷ്ടമാകും. വളരെ വൃത്തിയായി ഷൂസ് നല്ല പുത്തൻ ആയിരിക്കുന്നതിനായി നമുക്ക് ഒരു ടിപ്പ് പരിചയപ്പെടാം. ഒരു തുള്ളി ഉജാല ടിഷ്യൂ പേപ്പറിലേക്ക് എടുക്കുക, ആ ടിഷ്യു പേപ്പർ ഉപയോഗിച്ച് ഷൂ നല്ലവണ്ണം തുടച്ച് കൊടുക്കുക. എത്ര പഴകിയ ഷൂസ് ആണെങ്കിലും ഉജാല ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കിയാൽ പുതിയതായി മാറും.
കൂടുതൽ മുളകുപൊടി വാങ്ങി നമ്മൾ സൂക്ഷിക്കുമ്പോൾ കുറച്ചുദിവസം കഴിയുമ്പോൾ മുളക് പൊടിയുടെ എരിവ് കുറഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. അതുപോലെതന്നെ മുളകുപൊടി പൂത്തു പോവാറുമുണ്ട്. എന്നാൽ ഈയൊരു കാര്യം ചെയ്താൽ എത്ര ദിവസം ആയാലും മുളകുപൊടിക്ക് യാതൊരു കേടും ഉണ്ടാവുകയില്ല. പ്ലാസ്റ്റിക്കിന്റെ ഒരു ഡ്രൈ ആയ പാത്രം എടുത്ത് അതിലേക്ക് കുറച്ചു ഉപ്പിട്ട് കൊടുക്കുക.
എന്നിട്ട് മുളകുപൊടി അതിലേക്ക് ഇട്ടുകൊടുക്കുക വീണ്ടും അതിൻറെ ഇടയിൽ കുറച്ച് ഒപ്പ് കൂടി ചേർത്തതിന് ശേഷം മുഴുവൻ മുളകുപൊടിയും ഇട്ടുകൊടുക്കുക. ഈ ഒരു രീതി ഉപയോഗിച്ചാൽ എത്ര ദിവസമായാലും മുളകുപൊടി പൂത്തു പോകേണ്ട പ്രശ്നമുണ്ടാവുകയില്ല. നമ്മുടെ നിത്യജീവിതത്തിൽ വളരെ ഉപകാരപ്രദമാകുന്ന ഒത്തിരി ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീഡിയോ മുഴുവനായും കാണുക.