ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ജനലുകളും വാതിലുകളും വൃത്തിയാക്കിയില്ലെങ്കിൽ ആകെ മാറാല് പിടിച്ചു വൃത്തികേടാവും. എന്നാൽ ഇടയ്ക്കിടെ ഇവ വൃത്തിയാക്കാനുള്ള സമയം സ്ത്രീകൾക്കും പുരുഷന്മാർക്കും ഇല്ല. എന്നാൽ വളരെ ഈസിയായി ജനാലകളും വാതിലുകളും എല്ലാം വൃത്തിയാക്കി എടുക്കുന്നതിനുള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. കൈകൊണ്ട് തൊടാതെ തന്നെ ക്ലീൻ ആക്കി എടുക്കുവാൻ സാധിക്കും.
യാതൊരു ബുദ്ധിമുട്ടുമില്ലാതെ ആർക്കുവേണമെങ്കിലും ഇത് ചെയ്യാവുന്നതാണ്. അതിനായി നമ്മൾ ഉപയോഗിക്കാത്ത സ്പോർട്സ് ടൈപ്പിൽ ഉള്ള ഒരു പാൻറ് എടുക്കുക അല്ലെങ്കിൽ ലെഗിൻസിന്റെ പാൻറ് എടുത്താലും മതിയാകും. രണ്ടായി മടക്കി താഴത്തെ ഭാഗം മുറിച്ചു മാറ്റുക. മുകളിൽ രണ്ട് ഇഞ്ച് വിട്ടതിനു ശേഷം താഴെ നിന്നും ഒരു ഇഞ്ച് വീതിയിൽ കട്ട് ചെയ്ത് എടുക്കാവുന്നതാണ്. മുഴുവനായും ഓപ്പൺ ആക്കിയതിനു ശേഷം മുറിക്കുക.
പലപ്പോഴും ജനലുകൾ തുടക്കുവാൻ നമുക്കു മടിയാണ് ഓരോ പ്രാവശ്യവും തുണി വെള്ളത്തിൽ മുക്കി പിഴിഞ്ഞ് തുടക്കേണ്ടതുണ്ട്. എന്നാൽ നിങ്ങൾ ഈ ഒരു സാധനം ഉണ്ടാക്കി എടുത്താൽ വേഗത്തിൽ തന്നെ ജനലുകളും വാതിലുകളും തുടയ്ക്കാൻ സാധിക്കും. നമുക്ക് ആവശ്യമില്ലാത്ത പഴയ കുടക്കമ്പിയോ ഉറപ്പുള്ള ഒരു വടിയോ എടുത്ത് അതിലേക്ക് ഈ തുണി ചുറ്റി കൊടുക്കുക.
നല്ലോണം വലിച്ചു വേണം കെട്ടിക്കൊടുക്കുവാൻ. ഒരു കയർ ഉപയോഗിച്ച് അതിനു മുകളിലായി നല്ല മുറുക്കത്തിൽ കൊടുക്കുന്നതാണ് ഏറ്റവും നല്ലത്. ഇവ തയ്യാറാക്കി കഴിയുമ്പോൾ പൊടിതട്ടാനുള്ള ഒരു ബ്രഷ് രൂപത്തിലായി മാറും. അത് ഉപയോഗിച്ച് വളരെ ഈസിയായി തന്നെ ഇടയ്ക്കിടെ ജനലുകളിലും വാതിലുകളിലും ഉണ്ടാകുന്ന പൊടികൾ തട്ടി കളയുക. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.