ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് ഗ്യാസ് അഥവാ അസിഡിറ്റി. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നാം പലപ്പോഴും അർഹിക്കുന്ന ശ്രദ്ധ നൽകാറില്ല. അസിഡിറ്റി എന്ന ഈ പ്രശ്നം താൽക്കാലികമോ അല്ലെങ്കിൽ കുറച്ചു സമയത്തേക്ക് മാത്രം നീണ്ടുനിൽക്കും എന്നതാവും അതിൻറെ കാരണം. വളരെ അസഹനീയമായും തോന്നുമ്പോൾ മാത്രമേ പരിഹാരം തേടാറുള്ളൂ.
എന്നാൽ ഇത്തരത്തിലുള്ള ദഹന പ്രശ്നങ്ങൾ കൃത്യസമയത്ത് തന്നെ ഭേദമാക്കിയില്ലെങ്കിൽ പല ആരോഗ്യ പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാവുന്നു. അസിഡിറ്റിയുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ ശരീരത്തിൽ ഉണ്ടാവാറുണ്ട്. വയറിലെ അസ്വസ്ഥത, ഓക്കാനം, ഛർദി, വയറിളക്കം, മലബന്ധം, വിശപ്പില്ലായ്മ എന്നിങ്ങനെ. അസിഡിറ്റി പ്രശ്നത്തെ മറികടക്കാൻ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടതുണ്ട്.
ശരിയായ സമയത്ത് ഭക്ഷണം കഴിക്കുക, എല്ലാദിവസവും ഒരേസമയം ഭക്ഷണം കഴിക്കുക, ഭക്ഷണം നന്നായി ചവക്കുക തുടങ്ങിയ കാര്യങ്ങളിൽ അല്പം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൂടാതെ ധാരാളം വെള്ളം കുടിക്കേണ്ടതും ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്തുന്നതിനും വളരെ അത്യാവശ്യമാണ്. ചില പദാർത്ഥങ്ങൾ അസിഡിറ്റി കുറയ്ക്കാൻ സഹായകമാകുന്നു. ദിവസവും അയമോദകം കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ആമാശയത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ഭക്ഷണശേഷം ഒരു നുള്ള് പെരുഞ്ചീരകം കഴിച്ചാൽ ദഹനം എളുപ്പത്തിൽ നടക്കും. അസിഡിറ്റിക്കുള്ള ഉത്തമ മറുമരുന്നാണ് പാല്. തണുത്ത പാൽ കുടിക്കുന്നത് ഉടൻതന്നെ അസിഡിറ്റി ഒഴിവാക്കും. ഇഞ്ചിയും വെളുത്തുള്ളിയും അസിഡിറ്റി അകറ്റാൻ ഏറെ ഉത്തമം തന്നെ. ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായകമാണ്. അസിഡിറ്റിയെ നേരിടാൻ സഹായിക്കുന്ന ഒന്നാണ് മല്ലിയിലകൾ. അസിഡിറ്റിയെ എങ്ങനെയൊക്കെ തടയാം എന്നറിയുന്നതിനായി വീഡിയോ കാണുക.