നമ്മുടെ നിത്യ ജീവിതത്തിൽ വളരെ ഗുണപ്രദമായ ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. നമ്മളെല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് പഴം കഴിച്ചതിനുശേഷം പഴത്തിന്റെ തോൽ വലിച്ചെറിയുക എന്നത്. എന്നാൽ ഇനി തോല് വലിച്ചെറിയാതെ അത് ഉപയോഗിച്ച് നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. പഴത്തിന്റെ തോല് കൊണ്ട് നമ്മുടെ ചർമം ക്ലീൻ ചെയ്യാൻ സാധിക്കും.
പഴത്തിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, കാൽസ്യം, ആൻറി ഓക്സിഡന്റുകൾ എന്നിവ ചർമ്മത്തിന് വളരെ ഗുണപ്രദമാണ്. ഇവ കൊണ്ട് നമുക്ക് ക്ലൻസിങ് ചെയ്യാവുന്നതാണ്. മുഖത്തുണ്ടാകുന്ന കരിവാളിപ്പ്, മുഖക്കുരുവിന്റെ പാടുകൾ എന്നിവ മാറ്റുന്നതിനായി നമുക്ക് സ്ക്രബിങ് ചെയ്യാവുന്നതാണ്. മൂക്കിൽ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് പൂർണ്ണമായും കളയുന്നതിന് പഴത്തിന്റെ തൊലി ഉപയോഗിച്ച് സ്ക്രബ്ബിങ് ചെയ്യാവുന്നതാണ്.
പഴത്തിന്റെ തൊലി എടുത്ത് അതിലേക്ക് പഞ്ചസാര അല്ലെങ്കിൽ അരിപ്പൊടി ഇട്ടു കൊടുക്കുക. ഇത് ഉപയോഗിച്ച് റൗണ്ടിൽ സ്ക്രബ്ബ് ചെയ്തു കൊടുക്കുക മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിന് ഏറ്റവും നല്ലൊരു പരിഹാരമാർഗ്ഗമാണിത്. മുഖത്തെ ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ്, കരുവാളിപ്പ് എന്നിവ മാറ്റുന്നതിന് ഏറ്റവും ഉപകാരപ്രദമാണ്. നമ്മുടെ വീട്ടിലെ ചെടികൾ തഴച്ചു വളരാനായി പഴത്തിന്റെ തൊലി നമുക്ക് ഉപയോഗിക്കാവുന്നതാണ്.
കറിവേപ്പില പോലുള്ള ചെടികൾക്ക് ഏറ്റവും ഉപകാരപ്രദമായ ഒരു ടിപ്പാണ് പറയുന്നത്. ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിലേക്ക് പഴത്തിന്റെ തൊലികൾ ഇട്ടുകൊടുക്കുക രണ്ടോ മൂന്നോ ദിവസത്തിന് ശേഷം ആ വെള്ളം ചെടികൾക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്. റോസ് ചെടി നന്നായി പോകുന്നതിനും പച്ചക്കറികളിൽ കായ ഉണ്ടാവുന്നതിനും നല്ലൊരു അടിപൊളി വഴിയാണിത്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.