പഴയ തുണികൾ ഇനി ആരും കത്തിച്ചു കളയേണ്ട, ഇതാ ഒരു കിടിലൻ ഡോർ മാറ്റ്…

മിക്ക ആളുകളും ചെയ്യുന്ന കാര്യമാണ് തുണികൾ കുറച്ചു പഴകുമ്പോഴേക്കും അത് കത്തിച്ചു കളയുക എന്നത്. എന്നാൽ അത്തരത്തിലുള്ള തുണികൾ ഉപയോഗിച്ച് നമുക്ക് ഒരു ഡോർമാറ്റ് തയ്യാറാക്കി എടുക്കാൻ കഴിയും. ഇനി പഴയ തുണികൾ കത്തിക്കുകയോ കളയുകയോ ചെയ്യേണ്ട അവ ഉപയോഗിച്ച് ഏറ്റവും ഉപയോഗപ്രദമായ വീട്ടിലേക്ക് ആവശ്യമുള്ള ഒരു സാധനം നമുക്ക് തയ്യാറാക്കി എടുക്കാൻ കഴിയും.

അത് എങ്ങനെ തയ്യാറാക്കാം എന്നതാണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത്. ഇതിനായി നമുക്ക് ആവശ്യമില്ലാത്ത തുണികൾ നീളത്തിൽ മുറിച്ചെടുക്കുക. പഴയ ഒരു പില്ലോ കവർ ഉണ്ടെങ്കിൽ അതും ആവശ്യമാണ്. കോട്ടണിന്റെ തുണികൾ എടുക്കുന്നതാണ് ഏറ്റവും ഉത്തമം. ഡോർ മാറ്റ് ആയതുകൊണ്ട് തന്നെ പോലീസ്റ്ററിന്റെയും മറ്റും തുണികൾ എടുത്താൽ തെന്നി പോകുവാനുള്ള സാധ്യത കൂടുതലാണ്.

പില്ലോ കവറിന്റെ തുറന്നിരിക്കുന്ന ഭാഗം സ്റ്റിച്ച് ചെയ്തു കൊടുക്കുക. പിന്നീട് നമ്മൾ നീളത്തിൽ മുറിച്ചുവെച്ച തുണി കഷ്ണങ്ങൾ ഇതിലേക്ക് വെച്ചു കൊടുക്കേണ്ടതാണ്. നീളത്തിൽ എടുത്ത തുണി നീളത്തിൽ തന്നെ രണ്ടായി മടക്കിയതിനു ശേഷം സ്റ്റിച്ച് ചെയ്ത് കൊടുക്കുക. പില്ലോ കവർ മറിച്ചതിനു ശേഷം അതിനുമുകളിൽ ആയി നീളത്തിൽ ഈ മടക്കി വെച്ചിരിക്കുന്ന തുണികൾ സ്റ്റിച്ച് ചെയ്തു കൊടുക്കണം.

വേറെ നിറത്തിലുള്ള തുണി ഇടവിട്ട് വെച്ചുകൊടുത്ത് അതും ഇത്തരത്തിൽ സ്റ്റിച്ച് ചെയ്ത് എടുക്കേണ്ടതുണ്ട്. മുഴുവനായും വെച്ചുകൊടുത്തതിനുശേഷം നാലുവശവും തയ്ച്ചെടുക്കുക. ഗ്യാപ്പ് വരാത്ത രീതിയിൽ ആവണം തുണികൾ അതിൽ വെച്ച് കൊടുക്കുവാൻ. ആർക്കു വേണമെങ്കിലും ഇത് ചെയ്യാവുന്നതാണ്. ഇനി പഴകിയ തുണികൾ കളയുകയും കത്തിക്കുകയും വേണ്ട ഇതൊന്നു പരീക്ഷിച്ചു നോക്കൂ.