ഇനി പഴയ ബെഡ്ഷീറ്റുകൾ ആരും കളയേണ്ട! അത് ഉപയോഗിച്ച് ഒരു അടിപൊളി സാധനം ഉണ്ടാക്കാം…

നമ്മൾ പലപ്പോഴും പഴയ തുണികൾ കളയാറാണ് പതിവ്. എന്നാൽ ഇനി നമ്മുടെ കയ്യിലുള്ള പഴയ ബെഡ്ഷീറ്റുകൾ ഉപയോഗിച്ച് ഒരു കിടിലൻ ഐഡിയ ഉണ്ട്. അതിനെ കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. നമുക്ക് ആവശ്യമില്ല ഒരു ബെഡ്ഷീറ്റ് നാലായി മടക്കുക അതിനുശേഷം അതിൻറെ നാലു ഭാഗവും സ്റ്റിച്ച് ചെയ്തു കൊടുക്കേണ്ടത് ഉണ്ട്.

പിന്നീട് ചതുരാകൃതിയിലുള്ള രണ്ടു തുണിയുടെ കഷണങ്ങൾ വേറെ എടുക്കുക. ബെഡ്ഷീറ്റിന്‍റെ രണ്ട് അറ്റത്തായി ആ രണ്ടു തുണികളും വച്ച് തയ്ക്കേണ്ടതുണ്ട്. തുണികളുടെ നീളവും വീതിയും കൃത്യമായി വീഡിയോയിൽ പറയുന്നു. ബെഡ്ഷീറ്റിന്റെ മുകളിലായി വച്ച തുണി കഷണം മൂന്നാക്കും വിധം തയ്ച്ച് കൊടുക്കുക. ഇപ്പോൾ അത് മൂന്നാറകളായി മാറിയിട്ടുണ്ടാവും. അതിനുശേഷം അതേ തുണിയിൽ തന്നെ നീളത്തിലുള്ള രണ്ട് കഷ്ണങ്ങൾ മുറിച്ചെടുക്കുക.

അവ രണ്ടായി മടക്കിയതിനു ശേഷം ബെഡ്ഷീറ്റിന്റെ രണ്ട് നീള വശങ്ങളിലായി തയ്ക്കണം. നാലു വശവും നല്ല വൃത്തിയാകും വിധം സ്റ്റിച്ച് ചെയ്തു കൊടുക്കുക. ഇങ്ങനെ കൃത്യമായ അളവിൽ ചെയ്തെടുത്താൽ നമ്മുടെ വീട്ടിലെ ഫ്രിഡ്ജുകൾക്ക് ഉപയോഗിക്കുന്ന കവറായി ഇതിനെ മാറ്റാവുന്നതാണ്. നമ്മൾ ആവശ്യമില്ലാതെ കളയുന്ന പഴയ ബെഡ്ഷീറ്റുകൾ ഇത്തരത്തിൽ ഉപകാരപ്രദമാക്കി മാറ്റാം.

ഫ്രിഡ്ജിന്റെ നീളവും വീതിയും അനുസരിച്ചാണ് നിങ്ങൾ തയ്യാറാക്കുന്നതെങ്കിൽ കുറച്ചുകൂടി ഉത്തമം ആയിരിക്കും. ഇനി ആവശ്യമില്ലാത്ത ബെഡ്ഷീറ്റുകൾ വെറുതെ കളയുകയോ കത്തിക്കുകയോ വേണ്ട. ഈ രീതി ഉപയോഗിച്ച് വളരെ ഈസിയായി ഫ്രിഡ്ജ് കവർ തയ്യാറാക്കി എടുക്കാവുന്നതാണ്. വളരെ ഉപകാരപ്രദമാകും വീഡിയോകൾ ആണ് ഈ ചാനലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.