അമിതവണ്ണം കുറയ്ക്കാൻ ഇനി ഭക്ഷണം കുറയ്ക്കേണ്ട, ഇങ്ങനെ ചെയ്തു നോക്കൂ എളുപ്പത്തിൽ റിസൾട്ട് കിട്ടും…

ഇന്നത്തെ കാലത്ത് നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. പ്രായഭേദമന്യേ കുട്ടികളിലും ചെറുപ്പക്കാർക്കിടയിലും മധ്യവയസ്കരിലും ഈ ആരോഗ്യപ്രശ്നം കണ്ടുവരുന്നു. ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ നിരവധിയാണ്. ശരീരത്തിൽ അമിതമായ കൊഴുപ്പ് അടിഞ്ഞു കൂടുകയും അത് ആരോഗ്യത്തിന് അപകടം ഉണ്ടാക്കുന്ന തരത്തിൽ ആകുമ്പോൾ പൊണ്ണത്തടി എന്ന് പറയുന്നു.

മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും എല്ലാ അവയവങ്ങളിലും പ്രതികൂലമായ ഫലം ഉണ്ടാക്കുന്നതിന് പൊണ്ണത്തടി കാരണമാകുന്നു. ജീവിതശൈലി രോഗങ്ങൾ ആയ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയവയെല്ലാം ഇതുമൂലം ഉണ്ടാകുന്നു. വിട്ടുമാറാത്ത നേത്രരോഗങ്ങൾ, വൃക്ക രോഗങ്ങൾ, പക്ഷാഘാതം, കരൾ രോഗങ്ങൾ, സന്ധിവാതം തുടങ്ങിയവയെല്ലാം അമിതവണ്ണം മൂലം ഉണ്ടാകുന്ന രോഗാവസ്ഥകളാണ്.

അമിതവണ്ണം സന്ധികളുടെ പ്രവർത്തനങ്ങളിൽ പ്രതികൂലമായി ബാധിക്കുന്നു ഇത് മുട്ട് വേദനയ്ക്കും നടുവേദനയ്ക്കും കാരണമാകും. ഉയർന്ന അളവിലുള്ള കൊളസ്ട്രോളും രക്തസമ്മർദ്ദവും ഹൃദയത്തിൻറെ ആരോഗ്യത്തെ ഇല്ലാതാക്കുന്നു ഇതുമൂലം ഹൃദയാഘാതം വരെ ഉണ്ടാവാം. പൊണ്ണത്തടി ചലനശേഷിയെ ബാധിക്കുകയും രോഗികൾക്ക് അനങ്ങാൻ കഴിയാതെ വരികയും ചെയ്യുന്നു. ഭാരം വർദ്ധിക്കുന്നതുമൂലം ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.

ശാരീരിക അസ്വസ്ഥതകൾക്ക് പുറമെ മാനസികമായി വെല്ലുവിളി ഉയർത്തുന്നത് കൂടിയാണ് ഇത്. രോഗാവസ്ഥയും മരണനിരക്കും കൂടുന്നതിന്റെ പ്രധാന കാരണവും അമിതഭാരം തന്നെ. ആരോഗ്യകരവും രോഗ രഹിതവുമായ ജീവിതം നയിക്കുവാൻ ശരീരഭാരം ആരോഗ്യകരമായി നിലനിർത്തേണ്ടതുണ്ട് അതിനായി പ്രധാനമായും ആരോഗ്യകരമായ ഭക്ഷണരീതിയും ചിട്ടയായ വ്യായാമവും പിന്തുടരുക. മാനസിക സമ്മർദ്ദം ഒഴിവാക്കേണ്ടതും ഉറക്കമില്ലായ്മ പരിഹരിക്കേണ്ടതും വളരെ പ്രധാനപ്പെട്ടവ ആകുന്നു. അമിതവണ്ണം കുറയ്ക്കുന്നതിനായി നമ്മൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.