മിക്ക വീടുകളിലും വാഴയും തെങ്ങും എല്ലാം ഉണ്ടാകും. ഒരു തെങ്ങിന് കൊമ്പൻ ചെല്ലി വന്നിട്ടുണ്ടെങ്കിൽ അത് തെങ്ങിലേക്ക് മൊത്തമായി വ്യാപിച്ച് തെങ്ങു മുഴുവനും നശിപ്പിക്കും. അതുപോലെ തന്നെ വാഴയിലുണ്ടാകുന്ന ഒന്നാണ് വാഴപ്പുഴ. ഇത് വന്നു കഴിഞ്ഞാലും വാഴ മുഴുവനായും നശിച്ചു പോകും. ഈ കൊമ്പൻ ചെല്ലിയെയും വാഴപ്പുഴുവിനെയും അകറ്റാനായി നമുക്ക് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്.
വീട്ടിൽ തന്നെ ചെറിയ രീതിയിൽ കൃഷി ചെയ്യുന്നവർക്ക് ഇത് നല്ല രീതിയിൽ ഉപകരിക്കും. തെങ്ങിൻറെ ഒരു മടലിൽ കൊമ്പൻ ചെല്ലി വന്നിട്ടുണ്ടെങ്കിൽ അത് മറ്റുമടലുകളിലേക്കും പകർന്ന് അതു മുഴുവനായി നഷ്ട്ടപ്പെടുന്നു. ഇതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് പാറ്റ ഗുളികയാണ് അതിനെ നാഫ്തലിൻ ബോൾ എന്നും പറയുന്നു. ഒരു പ്ലാസ്റ്റിക് കവറിൽ നാല് നാത്തലിൻ ബോളുകൾ എടുക്കുക അതിനുശേഷം നന്നായി പൊടിച്ചെടുക്കണം.
ഈ പൊടിച്ച നാഫ്തലിൻ ബോളുകൾ ഒരു ആവശ്യമില്ലാത്ത കുപ്പിയിലേക്ക് മാറ്റുക. അതിലേക്ക് ഏകദേശം 200 എം എൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ഇവ രണ്ടും നന്നായി യോജിപ്പിച്ച് എടുക്കുക. കൊമ്പൻ ചെല്ലി ബാധിച്ച പട്ടയുടെ മുകളിലൂടെ ഇത് ഒഴിച്ചുകൊടുക്കാവുന്നതാണ്. പാറ്റ ഗുളികയുടെ മണം കാരണം ചെല്ലി അതിൻറെ അടുത്തുകൂടെ പോലും വരില്ല.
മഴക്കാലം ആണെങ്കിൽ ഇതിൻറെ മണം ഒരാഴ്ച കാലം വരെ നിൽക്കുകയുള്ളൂ, എന്നാൽ വേനൽക്കാലം ആണെങ്കിൽ ഒരു മാസത്തേക്ക് ഇതിൻറെ മണം ഉണ്ടാകും. കൃഷിക്കാർക്ക് ചെയ്തു നോക്കാവുന്ന നല്ലൊരു മരുന്നാണിത്.വാഴയിലെ വാഴപ്പുഴുവിനെ കളയുന്നതിനുള്ള ഉഗ്രൻ ടിപ്പ് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.