ചില പച്ചക്കറികൾ പ്രത്യേകിച്ചും സവാള വെളുത്തുള്ളി ചുവന്നുള്ളി എന്നിവ ഫ്രിഡ്ജിന് പകരം അടുക്കളകളിലെ സ്റ്റാൻഡുകളിൽ സൂക്ഷിക്കുന്നതാണ് പതിവ്. ചില പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അത് പെട്ടെന്ന് തന്നെ ചീഞ്ഞതായി കാണപ്പെടും. അടുക്കളകളിലെ സ്റ്റാൻഡുകളിൽ സൂക്ഷിക്കുന്ന പച്ചക്കറികൾ ഇനി യാതൊരു സ്ഥലവും മുടക്കാതെ എളുപ്പത്തിൽ മറ്റൊരു രീതിയിൽ സൂക്ഷിക്കാവുന്നതാണ്.
ഒരു രൂപ പോലും കാശ് ചിലവില്ലാതെ സ്റ്റാൻഡിന്റെ ആവശ്യമില്ലാതെ കുറഞ്ഞ സ്ഥലത്ത് ഈ പച്ചക്കറികൾ സൂക്ഷിക്കാനുള്ള നല്ലൊരു ഐഡിയ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഒരു നെറ്റിന്റെ മെറ്റീരിയൽ ആണ് ഇതിനായിട്ട് ഉപയോഗിക്കുന്നത്. കോട്ടണിന് പകരം നൈലോണിന്റെ നെറ്റ് ആണെങ്കിൽ ഏറ്റവും ഉചിതമാണ്. നൈലോൺ ആണെങ്കിൽ കൂടുതൽ ഭാരം താങ്ങുകയും ചെയ്യും. 18 ഇഞ്ച് നീളവും 27 ഇഞ്ച് വീതിയും തുണിയിൽ മുറിച്ചെടുക്കുക.
നിങ്ങളുടെ താല്പര്യം അനുസരിച്ച് തുണി അളന്നു മുറിക്കുക. തുണി രണ്ടായി മടക്കിയതിനു ശേഷം തയ്ച്ചെടുക്കുക ഒരു വശം മാത്രം ഓപ്പൺ ആകുന്ന രീതിയിൽ വേണം തൈക്കുവാൻ. ഒരു ഇഞ്ച് വട്ടത്തിൽ ഹോള് മുറിച്ചെടുക്കുക. പച്ചക്കറികൾ ഇതിൽ സൂക്ഷിക്കുകയാണെങ്കിൽ ഈച്ചകൾ ഒന്നും വരുകയില്ല. കുറഞ്ഞ സ്ഥലത്ത് തന്നെ കൂടുതൽ പച്ചക്കറികൾ സൂക്ഷിക്കുവാനും സാധിക്കും. കാറ്റ് കടക്കുകയും ചെയ്യും അവ നാശമാവുകയുമില്ല.
പച്ചക്കറികൾ സൂക്ഷിക്കുവാനുള്ള നല്ലൊരു ഐഡിയ ആണ് ഇത് നിങ്ങൾക്ക് അടുക്കളയിൽ ഇതുപോലെ ചെയ്യാവുന്നതാണ്. ചെറിയ അടുക്കളയാണെങ്കിലും ഫ്ലാറ്റുകളിൽ താമസിക്കുന്നവർ ആണെങ്കിലും ഈ രീതിയിൽ ഒരു കേടുപാടും കൂടാതെ എത്ര ദിവസം വേണമെങ്കിലും പച്ചക്കറികൾ സൂക്ഷിക്കാവുന്നതാണ്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ പച്ചക്കറി എന്നതാണ് ഇതിൻറെ പ്രത്യേകത. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.