സാക്ക് ബേബിക്കൊപ്പം നില ബേബിയും!! ഉറ്റ സുഹൃത്തിന് അടിപൊളി പിറന്നാൾ ആശംസകൾ നൽകി പേർളി.

മലയാളികൾക്ക് ഒരുപാട് സുപരിചിതമായ താരകുടുംബമാണ് പേർളി ശ്രീനിഷ് ദമ്പതികളുടേത്. ഇരുവരുടെയും ഏതൊരു വിശേഷങ്ങളും അറിയാൻ ആവേശത്തോടെ ആണ് ആരാധകർ കാത്തിരിക്കാറുള്ളത്. പേർളി ശ്രീനിഷിന്റെ മകളായ നില ബേബിയുടെ വരവോടു കൂടി ഈ കുടുംബത്തിന്റെ ആരാധകർ ദിനം പ്രതി വർധിക്കുകയാണെന്ന് പറയാം. ഈ കൊച്ചു മിടുക്കിയുടെ കളിച്ചിരികളും കുട്ടികുറുമ്പുകളും കുസൃതികളും കാണാൻ ഏറെ ഉത്സാഹത്തോടെ ആണ് മലയാളികൾ നോക്കി കാണുന്നത്.

ചെറിയ കുഞ്ഞുങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. അത്തരത്തിൽ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച് സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാണ് നില ബേബിയെ കാണുന്നത്. അതുകൊണ്ടുതന്നെ ഈ താര കുടുംബത്തിന്റെ ഏതൊരു വാർത്തക്കും ചിത്രങ്ങൾക്കും എല്ലാം മലയാളികൾക്കിടയിലും വളരെയധികം സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് പേർളി മാണി കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ ആരാധകർക്കായി പോസ്റ്റ് ചെയ്യുന്നത്. പേർളിയുടെ ഉറ്റ സുഹൃത്തായ നീത വർഗീസിന്റെയും കുടുംബത്തിന്റെയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. എന്റെ ഏറ്റവും നല്ല സുഹൃത്തായ നീതക്ക് പിറന്നാൾ ആശംസകൾ പറഞ്ഞു കൊണ്ടാണ് ഇരു കുടുംബങ്ങളുടെയും ഒന്നിച്ചുള്ള ചിത്രങ്ങളും ഒപ്പം തന്നെ കൂട്ടുകാരിയോടൊപ്പം ഉള്ള ചിത്രങ്ങളും ആണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.

ചിത്രത്തോടൊപ്പം ഉള്ള പേർളിയുടെ വാക്കുകൾ ഇങ്ങനെ സാക്ക് ബേബിയുമായി ഒരു ദിവസം ചെലവഴിക്കാൻ സാധിച്ചു. നീ എന്റെ വളരെ നല്ലൊരു സുഹൃത്താണ്, നിന്നിലെ അമ്മയ്ക്ക് ആശംസകൾ. ഹാപ്പി ബർത്ത് ഡേ നീത എന്നു പറഞ്ഞു കൊണ്ടാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നത്. നിരവധി പേരാണ് ഇവരുടെ ഈ വളരെ മനോഹരമായ ചിത്രങ്ങൾക്ക് ലൈക്കുകളും ഒപ്പം തന്നെ കമന്റുകളുമായി രംഗത്ത് എത്തുന്നത്. ചിത്രങ്ങളിൽ രണ്ടു കുഞ്ഞുങ്ങളും വളരെ ക്യൂട്ട് ആണെന്നും ആരാധകർ പറയുന്നുണ്ട്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *