മലയാളി പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്ന താരകുടുംബം ആണ് പേർളി ശ്രീനിഷ് ദമ്പതികളുടെ എന്ന് നിസംശയത്തോടെ പറയാം. ഇരുവരുടെയും മകളായ നില ബേബിയുടെ വരവോടു കൂടി ദിനം പ്രതി ആരാധകരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. നിലാ ബേബിയുടെ കുറുമ്പുകളും കുസൃതികളും എല്ലാം വളരെ സന്തോഷത്തോടെ ആണ് മലയാളികൾ കാണാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീനിഷും പേർളിയും തന്നെയാണ് നില മോളുടെ എല്ലാ വിശേഷങ്ങളും ആരാധകരിലേക്ക് എത്തിക്കുന്നത്.
ചെറുപ്രായം തൊട്ട് നില മലയാളികൾക്ക് സുപരിചിത ആയതുകൊണ്ട് തന്നെ സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നിലുവിനെ ആരാധകർ കണക്കാക്കുന്നത്. ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിൽ എല്ലാം തന്നെ നിറഞ്ഞു നിൽക്കുന്നത് നില മോളുടെ പുതിയ വീഡിയോ ആണ്. നില ഏറ്റവും കൂടുതൽ കളിക്കുന്നതും സംസാരിക്കുന്നതും ഒപ്പം സമയം ചെലവഴിക്കുന്നതും ശരത് മാമനോടൊപ്പം തന്നെയാണെന്ന് പറയാം.
പേർളിയുടെയും ശ്രീനിഷിന്റെയും വീഡിയോകളിലൂടെ ശരത്തും മലയാളികൾക്ക് ഒരുപാട് സുപരിചിതനാണ്. നിലു ബേബിയും ശരത്തും തമ്മിൽ വളരെ ആഴമേറിയ ബന്ധമാണ് ഉള്ളത്. ഇരുവരും ഒന്നിച്ചുള്ള ഏറെ രസകരമായ നിമിഷങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. നില ബേബിയും ശരത് മാമനും ഒന്നിച്ച് ഇരിക്കുമ്പോൾ മാമന്റെ കണ്ണട എടുത്തു മാറ്റുന്നതും പിന്നീട് ശരത് മാമന്റെ കണ്ണട എവിടെ പോയി എന്ന് ചോദിക്കുമ്പോൾ ആദ്യം കള്ളച്ചിരിയോടുകൂടി വിഷയം മാറ്റാൻ ആണ് നില ശ്രമിക്കുന്നത്.
എന്നാൽ ചോദ്യം വീണ്ടും ആവർത്തിക്കുമ്പോൾ കണ്ണട ടാറ്റ പോയെന്നും പറയുന്നു. നിലു ബേബിയുടെ കുട്ടിക്കുറുമ്പ് നിറഞ്ഞുള്ള ഈ സംസാരം വളരെ സന്തോഷത്തോടെ ആണ് ആരാധകർ കണ്ടിരുന്നത്. വീഡിയോയുടെ അവസാനം നില മാമന്റെ കണ്ണട വെച്ച് നടക്കുന്നതും കാണിക്കുന്നുണ്ട്. ഇവരുടെ ഈ രസകരമായ വീഡിയോക്ക് ധാരാളം പേരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്.