വിഷു ദിവസം വീട്ടിൽ ചെയ്യാൻ പാടില്ലാത്ത ആറു കാര്യങ്ങൾ. അറിയാതെ പോലും ചെയ്യല്ലേ.

നാളെ വിഷുവാണ് വിഷുവിന്റെ ഒരുക്കത്തിൽ ആയിരിക്കാം നമ്മുടെ വീടും എല്ലാവരും. വിഷം നമ്മൾ വീട്ടിൽ എല്ലാ തരത്തിലുള്ള ഒരുക്കങ്ങളും നടത്തും അതുപോലെ തന്നെ നാളത്തെ ദിവസം ഗംഭീരമായി തന്നെ നമ്മൾ ആഘോഷിക്കുകയും ചെയ്യും എന്നാൽ അറിയാതെപോലും നമ്മൾ വിഷു ദിവസം ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട് ഇത് നിങ്ങൾ ശ്രദ്ധിക്കാതെ പോവുകയാണെങ്കിൽ വലിയ ദോഷമായിരിക്കും വരാൻ പോകുന്നത്. അതിൽ ആദ്യത്തെ കാര്യം വിഷുവിന്റെ ദിവസം പകൽ ഉറങ്ങാൻ പാടില്ല.

ഒരു കാരണവശാലും കാലത്ത് ഉറങ്ങാൻ പാടുള്ളതല്ല. ചെറിയ കുട്ടികൾക്കും രോഗാവസ്ഥയിലുള്ളവർക്കും ഒഴിവാക്കാം അതല്ലാതെ മറ്റു കാരണങ്ങൾ ഉള്ളവരൊന്നും തന്നെ ഉറങ്ങാൻ പാടില്ല. രണ്ടാമത്തെ കാര്യം കണി കാണുന്ന സമയത്ത് ഒരു കാരണവശാലും നമ്മൾ പഴയ നഷ്ടപ്പെട്ട കാര്യങ്ങളെ പറ്റി പറയാതിരിക്കുക അതുപോലെ ഭഗവാനോട് പരാതികൾ പറയാതിരിക്കുക.

നെഗറ്റീവ് ആയിട്ടുള്ള ഒരു കാര്യങ്ങളും തന്നെ കണികണ്ടു തൊടുന്ന സമയത്ത് ഭഗവാനോട് പറയാൻ പാടുള്ളതല്ല എപ്പോഴും പോസിറ്റീവായി വേണം നമ്മൾ സംസാരിക്കുവാനും പറയുവാനും. മൂന്നാമത്തെ കാര്യം വിഷുക്കൈനീട്ടം നൽകുമ്പോൾ നമുക്ക് ലഭിക്കുന്ന നാണയം ഒരു കാരണവശാലും മറ്റുവിനിമയങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. നാലാമത്തെ കാര്യം അനാവശ്യമായിട്ടുള്ള കലഹങ്ങൾ അന്നേദിവസം ഒഴിവാക്കുക അത് വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാക്കാൻ കാരണമാകും. അടുത്ത കാര്യം നഖം വെട്ടുന്നത് ഒഴിവാക്കുക.

തലേദിവസം തന്നെ അത്തരം കാര്യങ്ങൾ ചെയ്തു ശുദ്ധിയായിരിക്കുക. അതുപോലെ നാളെ വീട്ടിലേക്ക് വരുന്ന ചെറിയ പക്ഷികൾക്കും മൃഗങ്ങൾക്കും എല്ലാം അന്നദാനം നടത്തുന്നത് വളരെ ഉത്തമം ആയിട്ടുള്ള കാര്യമാണ്. ഏത് ജീവിയെ ആയാലും ആട്ടിപ്പായിക്കാൻ പാടുള്ളതല്ല. അതുപോലെ ഭിക്ഷനായി വീട്ടിലേക്ക് വരുന്നവരെ ആട്ടിപ്പായിക്കാതെ കഴിയുന്ന രീതിയിൽ നമ്മൾ അവരെ സഹായിക്കുക ഇത്തരം കാര്യങ്ങൾ നാളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. Video credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *