നമ്മളെല്ലാവരും തന്നെ ഒരുപാട് ആഗ്രഹങ്ങളുമായി ജീവിക്കുന്നവരാണല്ലോ.ആഗ്രഹ സഫലീകരണത്തിനു വേണ്ടിയാണ് നമ്മൾ ഓരോ കാര്യങ്ങളും ചെയ്യുന്നത്. അതിനുവേണ്ടി നമ്മൾ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ വേണ്ടതാണ് ഈശ്വരന്റെ പൂർണ്ണമായിട്ടുള്ള അനുഗ്രഹം. നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ഏതൊരു ആഗ്രഹം ആണെങ്കിലും സാധിച്ച് ലഭിക്കുന്നതായിരിക്കും. ലോകജനപാലകനാണ് മഹാദേവൻ ഭഗവാന്റെ അനുഗ്രഹം ഉള്ളവർ ആരും തന്നെ ജീവിതത്തിൽ താഴേക്ക് പോയിട്ടില്ല ഉയർച്ചകൾ മാത്രമേ അവർക്കുണ്ടാവുകയുള്ളൂ.
ഏത് ആഗ്രഹമാണെങ്കിലും സാധിച്ചു കിട്ടുന്നതായിരിക്കും. ഇവിടെ പറയാൻ പോകുന്നത് നാല് ആഴ്ചകൾ ആയി ചെയ്യാൻ പറ്റുന്ന ഒരു വഴിപാടിനെ പറ്റിയാണ് ഇത് നിങ്ങൾ ചെയ്യുകയാണെങ്കിൽ ഏത് ആഗ്രഹമാണെങ്കിലും സാധിച്ചു കിട്ടുന്നതായിരിക്കും. അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം ഈ വഴിപാട് ചെയ്യുന്നതിന് വേണ്ടി തിങ്കളാഴ്ച ദിവസം തിരഞ്ഞെടുക്കുക. ആദ്യത്തെ തിങ്കളാഴ്ച ദിവസം വീടിന്റെ അടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി രണ്ടു വഴിപാടുകളാണ് അന്ന് ചെയ്യേണ്ടത് ആദ്യത്തേത് രുദ്ര ധാര. അതുപോലെ പിൻവിളക്ക്.
ധാര ചെയ്യുന്നത് ഒരു തടസ്സങ്ങളുമില്ലാതെ ആഗ്രഹം സഫലീകരണത്തിനു വേണ്ടിയും ശത്രു ദോഷം ഇല്ലാതാകുന്നതിന് വേണ്ടിയും ആയുസ്സിന് ബലം കിട്ടുന്നതിന് വേണ്ടിയും ആണ്. അടുത്തത് പിൻവിളക്ക് പിൻവിളക്ക് ചെയ്യുന്നത് ശ്രീപാർവ്വതിയുടെ അനുഗ്രഹത്തിന് വേണ്ടിയാണ് ഭഗവാന്റെ വിഗ്രഹത്തിന് പിറകിലായി അല്ലെങ്കിൽ 16 കണ്ണാടികളോട് കൂടിയ അതിന്റെ നടുവിലായി ഒരു വിളക്ക് തെളിയിച്ച് പ്രകാശപൂരിതമായി നിൽക്കുന്നത് എല്ലാവരും കണ്ടിട്ടുണ്ടാകും.
അത് പാർവതി ദേവി സങ്കല്പമാണ്. രണ്ടാമത്തെ തിങ്കളാഴ്ച പോകുമ്പോഴും പിൻവിളക്ക് വഴിപാട് കഴിപ്പിക്കുക.മൂന്നാമത്തെ തിങ്കളാഴ്ചയും ഇതുപോലെ പിൻവിളക്ക് ചെയ്യുക. നാലാമത്തെ തിങ്കളാഴ്ച പോകുമ്പോൾ പിൻവിളക്ക് വഴിപാടും അതോടൊപ്പം തന്നെ ഭാഗ്യം സൂക്തപുഷ്പാഞ്ജലിയും കഴിപ്പിക്കുക ഇതെല്ലാം തന്നെ ആരുടെ ആഗ്രഹരണത്തിനാണോ അവരുടെ പേരും നാളും പറഞ്ഞു വേണം ചെയ്യുവാൻ. ഇത്രയും ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ആഗ്രഹം സഫലീകരണം പൂർത്തിയാകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.