നാളെ വളരെ അധികം പ്രധാനപ്പെട്ട ഒരു ദിവസമാണ്. പാപമോചനി ഏകാദശിയാണ്. നമ്മുടെ ജീവിതത്തിലെ എല്ലാ പാപങ്ങളും ജന്മജന്മാരങ്ങളായി കഴിഞ്ഞ 7 ജന്മങ്ങളിൽ നമ്മൾ ചെയ്ത എല്ലാ പാപങ്ങളും കഴുകി കളയാൻ ഒരു അവസരമാണ് നാളെ. നാളെ വ്രതം എടുക്കുന്നവർ ഇന്ന് ഉച്ചയ്ക്ക് തന്നെ അരിയാഹാരം എല്ലാം ഉപേക്ഷിക്കുക.
സന്ധ്യയോടുകൂടി പൂർണ്ണമായ വ്രതം എടുക്കാൻ ഏർപ്പെടണം എന്നതാണ്. വൈകുന്നേരം തന്നെ നിലവിളക്ക് കൊളുത്തി സങ്കൽപ്പം എടുക്കുക ഭഗവാന്റെ മുൻപിൽ ചെന്ന് പ്രാർത്ഥിക്കുക . അതിനുശേഷം പിറ്റേദിവസം രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയോടെ നിലവിളക്ക് പ്രാർത്ഥിക്കുക. പോലെ തന്നെ നാളെ ക്ഷേത്രദർശനം നടത്തേണ്ടതാണ്.
വീടിന്റെ അടുത്തുള്ള ഏതെങ്കിലും മഹാവിഷ്ണുവിന്റെ ക്ഷേത്രത്തിലോ അല്ലെങ്കിൽ ഏതെങ്കിലും മഹാവിഷ്ണു അവതാരങ്ങൾ പ്രതിഷ്ഠ ചെയ്തിരിക്കുന്ന ക്ഷേത്രങ്ങളിലും പോകാവുന്നതാണ്. ഭഗവാനെ നല്ലതുപോലെ പ്രാർത്ഥിച്ച് പൂജയും കാര്യങ്ങളും എല്ലാം കണ്ട് വീട്ടിലേക്ക് മടങ്ങി വരിക. അതുപോലെ രാവിലെ എഴുന്നേറ്റാൽ ചെയ്യേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം ഒരു കുറച്ചു വെള്ളമെടുത്ത് രാവിലെയും തുളസിച്ചെടിയിൽ ഒഴിച്ച് അതിനെ പരിപാലിക്കുക.
തുളസി ചെടിക്ക് വെള്ളം ഒഴിക്കുന്നത് മാത്രമല്ല മൂന്ന് പ്രാവശ്യം അതിനെ വലം വയ്ക്കുക. അതുപോലെ ഉച്ചനേരത്ത് ആരും ഉറങ്ങാൻ പാടില്ല ഇന്നേദിവസം ഭഗവാന് വേണ്ട മന്ത്രങ്ങളുമായി തന്നെ ഇരിക്കേണ്ടതാണ്. അതുപോലെ പൂർണ്ണമായും അരിയാഹാരം ഉപേക്ഷിച്ച് വേണം എടുക്കുവാൻ. പഴങ്ങളോ അല്ലെങ്കിൽ ഗോതമ്പ് ഉപയോഗിച്ചുള്ള ഭക്ഷണപദാർത്ഥങ്ങളും കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories