ഈശ്വരവിശ്വാസം പലർക്കും പലതരത്തിൽ ആയിരിക്കും എങ്കിൽ തന്നെയും നമുക്കെല്ലാവർക്കും തന്നെ ഒരു ആശ്വാസം കിട്ടുന്നതിന് അല്ലെങ്കിൽ നമ്മുടെ മനസ്സിന്റെ ഭാരങ്ങളെല്ലാം ഇറക്കി വയ്ക്കുന്നതിനും ആയിരിക്കും നമ്മൾ ദൈവങ്ങളെ വിളിക്കുന്നതും ക്ഷേത്രങ്ങളിൽ പോകുന്നതും എല്ലാം തന്നെ. അതിലൂടെ നമ്മുടെ ശരീരത്തിലേക്ക് ഒരു പ്രത്യേക ദേവാംശം വരുകയും നമുക്ക് വളരെയധികം ആശ്വാസവും ഉണ്ടാവുകയും ചെയ്യും ചില വ്യക്തികളിലെ പ്രീതി വളരെയധികം കൂടുതലായിരിക്കും അവരിൽ അതിന്റേതായ ലക്ഷണങ്ങളും കാണാനായി സാധിക്കും.
അതുകൊണ്ടുതന്നെ ദൈവികത നമ്മുടെ ശരീരത്തിലേക്ക് വരുമ്പോൾ നമുക്ക് തന്നെ അത് തിരിച്ചറിയാൻ പറ്റുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. അതിൽ ആദ്യത്തെ ലക്ഷണം ക്ഷേത്രങ്ങളിൽ ചെന്ന് പ്രാർത്ഥിക്കുന്ന സമയത്ത് നമുക്ക് ചുറ്റുമായി ഇളം ചൂടുള്ള ഒരു വായു നമുക്ക് ചുറ്റുമായി വലം വെക്കുന്നുണ്ടോ എന്ന് തോന്നുന്നു. അല്ലെങ്കിൽ ഒരു കുളിർമ്മ അനുഭവപ്പെടുക. ഇത് രണ്ടും ഈശ്വര സാന്നിധ്യം നമ്മളിലേക്ക് വരുന്നു എന്നതിന്റെ സൂചനയാണ്. അതുപോലെ തന്നെ ദൈവത്തെ വിളിക്കുമ്പോൾ പ്രാർത്ഥിക്കുമ്പോഴോ മന്ത്രോച്ചാരണം നടത്തുമ്പോൾ എല്ലാം നമ്മുടെ ശരീരം വിറയ്ക്കുന്നത് പോലെ ഉണ്ടെങ്കിൽ.
അതും ഭഗവാന്റെ സാന്നിധ്യം നമ്മളിലേക്ക് ഉണ്ട് എന്നതിന്റെ സൂചനയാണ്. മറ്റൊന്ന് സ്വപ്നദർശനം. ഇഷ്ടദേവന്റെയോ ദേവിയുടെയോ സ്വപ്നദർശനം ലഭിക്കുന്നുണ്ടോ എങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാണ്. സ്വപ്നദർശന സമയത്ത് സ്വയം നിങ്ങൾ ദേവി ദേവത രൂപത്തിലാണ് കാണപ്പെടുന്നത് എങ്കിൽ അതിന്റെ അർത്ഥം നിങ്ങളുടെ ഉള്ളിൽ ആ സമയം ദൈവം ഉണ്ടായിരുന്നു എന്നതാണ്. അതുപോലെ മറ്റൊന്ന് പ്രാർത്ഥിക്കുന്ന സമയത്ത് കോട്ടുവായ വരിക.
പൂർണ്ണമായും മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്ന സമയത്ത് തുടരെ തുടരെ കോട്ടുവായ വരികയാണെങ്കിൽ അതും ഈശ്വരന്റെ സാന്നിധ്യം നമ്മിലേക്ക് നിറയുന്നു എന്നതിന്റെ സൂചനയാണ്. അതുപോലെ തന്നെ നമ്മൾ എവിടെയെങ്കിലും നടക്കുമ്പോഴോ നമ്മുടെ അടുത്ത് കൂടി ആരെങ്കിലും പോകുന്നതായിട്ടുള്ള സൂചനകൾ ഉണ്ടായിട്ടുണ്ട് എങ്കിൽ നമ്മുടെ ചുറ്റുമായി ഒരു ദൈവീക സാന്നിധ്യം വന്നുപോയതുപോലെ അനുഭവപ്പെടുന്നുണ്ടെങ്കിൽ അതും ഇതുപോലെ തന്നെ ദൈവത്തിന്റെ സാന്നിധ്യം നിങ്ങളിൽ ഉണ്ടായതിന്റെ സൂചനയാണ്. Video credit : Infinite stories