സന്ധ്യാസമയം എന്നു പറയുന്നത് ഹൈന്ദവ ആചാരപ്രകാരം ശാസ്ത്രങ്ങൾ പ്രകാരം മഹാലക്ഷ്മി വീട്ടിലേക്ക് വരുന്ന സമയം എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് എല്ലാ വീടുകളിലും വിളക്ക് കൊളുത്തി ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്താറുള്ളത്. എന്നാൽ നമ്മൾക്ക് അറിവില്ലാത്തതും നമുക്ക് ആരും പറഞ്ഞു തന്നിട്ടില്ലാത്തതുമായ ചില കാര്യങ്ങൾ സന്ധ്യ നേരവുമായി ബന്ധപ്പെട്ട് ഉണ്ട്.
ഇത്തരം കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാതിരിക്കുകയാണെങ്കിൽ ലക്ഷ്മി ദേവിയുടെ വരവ് തടസ്സപ്പെടുകയും ജീവിതത്തിൽ പലതരത്തിലുള്ള ദോഷങ്ങൾ ഉണ്ടാവുകയും ചെയ്യും. അപ്പോൾ എന്തൊക്കെയാണ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്ന് നോക്കാം അതിൽ ആദ്യം സന്ധ്യ സമയങ്ങളിൽ ഒരിക്കലും മുൻവശത്തെ വാതിലുകൾ അടച്ചിടാൻ പാടുള്ളതല്ല. രണ്ടാമത്തെ കാര്യം വീട് വൃത്തിയാക്കുന്നതാണ്. വിളക്ക് വയ്ക്കുന്നതിന് മുൻപ് തന്നെ വീടെല്ലാം വൃത്തിയാക്കി വയ്ക്കേണ്ടതാണ്.
അടുത്തതായി സന്ധ്യാസമയങ്ങളിൽ ആരും തന്നെ നെഗറ്റീവ് ആയിട്ടുള്ള വാക്കുകൾ ഉപയോഗിക്കാതിരിക്കുക. അതുപോലെ തന്നെ സന്ധ്യ സമയങ്ങളിൽ പാലും പാലുൽപന്നങ്ങളും ഉപ്പും മറ്റ് വീടുകളിലേക്ക് നൽകാൻ പാടുള്ളതല്ല.നമ്മുടെ വീട്ടിലുള്ള ഐശ്വര്യം നമ്മൾ ഇറക്കി വിടുന്നതിന് തുല്യമാണ് അത്. അതുപോലെ തന്നെ സ്ത്രീകളായാലും പുരുഷന്മാരായാലും തലമുടി ചീന്തുന്നത് തലമുടി വെട്ടുന്നത് പോലുള്ള കാര്യങ്ങൾ ചെയ്യാൻ പാടുള്ളതല്ല. അടുത്തത് സന്ധ്യാസമയങ്ങളിൽ ഉറങ്ങാൻ പാടുള്ളതല്ല അതുപോലെ തന്നെ തുണി അലക്കാൻ പാടുള്ളതല്ല.
ഇത് കുടുംബത്തിന്റെ ഐശ്വര്യത്തെയും ജീവിതത്തിന്റെ സന്തോഷത്തെയും സാരമായി ബാധിക്കും. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കുക. കൃത്യമായ ദിനചര്യകളിലൂടെ എല്ലാം ചെയ്യുക. പണ്ടുകാലങ്ങളായി മുത്തശ്ശിമാർ പറഞ്ഞു തന്ന ഒരുപാട് കാര്യങ്ങളാണ് ഇവയെല്ലാം. എല്ലാവരും കൃത്യമായിട്ട് തന്നെ പാലിക്കുക. അപ്പോൾ ഇത്തരത്തിലുള്ള കാര്യങ്ങൾ എല്ലാവരും തന്നെ ശ്രദ്ധിക്കുക. Credit : Infinite Stories