നമ്മുടെ നല്ല സമയം കൊണ്ട് വലിയ ഉയർച്ചയിലും നമ്മുടെ ആഗ്രഹങ്ങളെല്ലാം സാധിച്ച് നല്ല നിലയിൽ ജീവിക്കുമ്പോൾ ആയിരിക്കും അതിന് ഒരു തടസ്സം എന്ന നിലയ്ക്കു അല്ലെങ്കിൽ നമ്മുടെ സന്തോഷത്തെ എല്ലാം തന്നെ ഇല്ലാതാക്കിക്കൊണ്ട് മറ്റുള്ളവരുടെ കരിം കണ്ണും പ്രാക്കും നമുക്ക് ഏൽക്കുന്നത്. അത്തരം സാഹചര്യങ്ങളിൽ നമ്മൾ വളരെയധികം തകർന്നു പോകുന്ന അവസ്ഥ പലർക്കും ഉണ്ടായിട്ടുണ്ടാകാം.. അത്തരം അവസ്ഥകളിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു സ്വയം രക്ഷാമാർഗ്ഗം ഉണ്ട്.
ഇതുപോലെ ചെയ്യുകയാണെങ്കിൽ അത്തരത്തിൽ നമുക്ക് നേരെ വരുന്ന കരിങ്കണ്ണും പ്രാക്കും നമുക്ക് ഇല്ലാതാക്കാം. ജീവിതത്തിൽ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യാം. ഇത് ചെയ്യാൻ വേണ്ടിയുള്ള നല്ല സമയം എന്ന് പറയുന്നത് വെള്ളി ശനി ഞായർ ദിവസങ്ങളാണ്. അതിൽ ശനിയാഴ്ചയാണ് ഏറ്റവും ഉത്തമം. രാത്രി 10 മണിക്ക് 12 മണിക്കും ഇടയിലുള്ള സമയത്ത് വേണം ചെയ്യുവാൻ.
ഇതിനായി നമുക്ക് ആവശ്യമുള്ളത് ഒരു ചെറിയ വെള്ള തുണി, അടുത്തതായി വേണ്ടത് 7 വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും നമ്മൾ വാങ്ങിയെടുത്ത കടുക്. നമ്മളെ സംബന്ധിച്ചിടത്തോളം 7 വ്യത്യസ്ത കടകളിൽ നിന്ന് വാങ്ങിയ കടുകായിരിക്കും നല്ലത്. ശേഷം സമയത്ത് പൂജാമുറി വിളക്ക് കത്തിക്കുന്ന സ്ഥലത്തോ വന്ന നിലവിളക്ക് കൊളുത്തി ഭഗവാന് മുന്നിൽ ആദ്യമായി പ്രാർത്ഥിക്കുക. ശേഷം ആദ്യത്തെ കൂട്ടുകടുവിൽ നിന്ന് 7 കടുക് വീതം കയ്യിലെടുത്ത് ആർക്കാണോ കണ്ണേറ് പറ്റിയിരിക്കുന്നത് അവരുടെ തലയിൽ മൂന്നു പ്രാവശ്യം ഉഴിയുക.
ബാക്കിയുള്ള ഓരോ കൂട്ടിൽ നിന്നും ഇതേ രീതിയിൽ തന്നെ ചെയ്തു വെള്ള തുണിയിലേക്ക് വയ്ക്കുക. അതിനുശേഷം ഒരു ചെറിയ കിഴി പോലെ കിട്ടി. ഒരു നൂല് കൊണ്ട് കെട്ടി. നല്ലതുപോലെ പ്രാർത്ഥിച്ച് കണ്ണേറ് ദോഷം ഒഴിഞ്ഞു പോകണമെന്ന പ്രാർത്ഥിച്ച് വീടിന്റെ വടക്ക് ദിശയിലോ അല്ലെങ്കിൽ വീടിന്റെ മുൻഭാഗത്ത് വന്ന് കർപ്പൂരം ചേർത്ത് അത് കത്തിക്കുക. ശേഷം നന്നായി പ്രാർത്ഥിച്ച് തിരിഞ്ഞു നടന്ന കയ്യും കാലും മുഖവും കഴുകിയതിനുശേഷം വീടിനകത്തേക്ക് കയറുക. എല്ലാ കണ്ണേറ് ദോഷവും ഇതോടെ ഇല്ലാതാകും. Credit : Infinite stories