ഹൈന്ദവ വിശ്വാസപ്രകാരം സന്ധ്യാസമയം എന്ന് പറയുന്നത് ലക്ഷ്മി ദേവി ഓരോരുത്തരുടെയും വീട്ടിലേക്ക് കടന്നുവന്ന് അനുഗ്രഹം നൽകുന്ന സമയമാണ് ഈ സമയത്ത് നിലവിളക്ക് കത്തിച്ചുവച്ച് അമ്മയുടെ നാമങ്ങൾ എല്ലാം ചൊല്ലി നമ്മൾ വരവേൽക്കുകയാണ് ചെയ്യുന്നത്. ഇത്രയും പുണ്യമായ അനുഗ്രഹീതമായ സമയത്ത് ചെയ്യാൻ പാടുള്ളതും ചെയ്യാൻ പാടില്ലാത്തതുമായ ഒരുപാട് കാര്യങ്ങളുണ്ട് അവയിൽ എന്തൊക്കെയാണ് എന്ന് നോക്കാം. ആരും ഇനി തെറ്റ് ആവർത്തിക്കരുത്.
ഒന്നാമത്തെ കാര്യം വീടിന്റെ പ്രധാന വാതിലിൽ യാതൊരു കാരണവശാലും സന്ധ്യാസമയത്ത് അടച്ചിടാൻ പാടില്ല നിലവിളക്ക് കൊടുത്തിക്കഴിഞ്ഞാൽ രണ്ടുമണിക്കൂറോളം വാതിൽ തുറന്ന് ഇടേണ്ടതാണ്. രണ്ടാമത്തെ കാര്യം വിളക്ക് വയ്ക്കുന്നതിനു മുൻപ് തന്നെ വീണ്ടും പരിസരവും എല്ലാം വൃത്തിയാക്കി വയ്ക്കുക സന്ധ്യാസമയത്തിനുശേഷം ആരും ജോലി ഉപയോഗിച്ച് വൃത്തിയാക്കാൻ പാടുള്ളതല്ല. അടുത്ത കാര്യം സന്ധ്യാസമയങ്ങളിൽ ആരും തന്നെ മോശമായ വാക്കുകൾ ഉരുവിടാതിരിക്കുക.
ആരെയും ചീത്ത പറയുന്ന സമയത്ത് പോലും മോശം വാക്കുകൾ ഉപയോഗിക്കാതിരിക്കുക. അതുപോലെ നെഗറ്റീവ് എനർജി നൽകുന്ന വാക്കുകൾ ഒന്നും തന്നെ ഉപയോഗിക്കാതിരിക്കുക. അടുത്ത കാര്യം പാല് പാലിന്റെ ഉൽപ്പന്നങ്ങൾ എന്നിവയൊന്നും തന്നെ സമയത്ത് മറ്റുള്ളവർക്ക് കൈമാറാതിരിക്കുക. കാരണം ഇവയിൽ എല്ലാം തന്നെ ലക്ഷ്മി സാന്നിധ്യം ഉള്ളതാണ് അതുകൊണ്ട് നമ്മൾ മറ്റുള്ളവർക്ക് കൈമാറുമ്പോൾ നമ്മുടെ ഐശ്വര്യം കൂടി അവരിലേക്ക് കൈമാറി കൊടുക്കുന്നതിന് തുല്യമായിരിക്കും.
അടുത്തത് ഉപ്പ് ഇതുപോലെ തന്നെ മറ്റുള്ളവർക്ക് കൈമാറാൻ പാടുള്ളതല്ല. അടുത്ത കാര്യം ആ സന്ധ്യാസമയങ്ങളിൽ ആരും തന്നെ ചെയ്യരുത് അതിനു മുൻപ് തന്നെ അത്തരം പരിപാടികൾ ചെയ്തു തീർക്കുക. അതുപോലെ വിളക്ക് വയ്ക്കുന്ന സമയത്ത് അതായത് സന്ധ്യാ നേരത്ത് ആരും തന്നെ ഉറങ്ങരുത് എല്ലാവരും ഉണർന്നിരുന്ന് ദേവിയെ ആരാധിക്കേണ്ട സമയമാണ്. അപ്പോൾ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കുക നിങ്ങളുടെ വീട്ടിൽ ഇപ്പോഴും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവുക തന്നെ ചെയ്യും. Credit : Infinite stories