കുംഭമാസത്തിലെ വളരെ മനോഹരമായ മറ്റൊരു ദിവസത്തിലേക്കാണ് നമ്മൾ കാലെടുത്തുവെക്കാൻ പോകുന്നത്. തിരുന്നാവായ ഏകാദശിയാണ് വരാൻ പോകുന്നത്. നമ്മുടെ 7 ജന്മത്തിൽ നമ്മൾ ചെയ്ത എല്ലാ തെറ്റുകളും പാപങ്ങളും ഭഗവാനോട് ഏറ്റുപറഞ്ഞ് ഭഗവാൻ നമുക്ക് പാപമോക്ഷം നൽകുന്ന ആ പുണ്യ ദിവസമാണ് ഏകാദശി എന്ന് പറയുന്നത്. നാളെയാണ് ഏകാദശി ദിവസം അതുകൊണ്ട് ഇന്ന് ഉച്ചയോടുകൂടി അരിയാഹാരം കഴിക്കുന്നത് എല്ലാം ഉപേക്ഷിക്കുക. വൈകുന്നേരം നിലവിളക്ക് കൊളുത്തി ഏകാദശി വ്രതം എടുക്കാൻ സ്വയം തയ്യാറാവുക.
രാത്രിയിൽ ഏതെങ്കിലും പഴങ്ങളോ മറ്റോ കഴിച്ചു കൊണ്ട് ഏകാദശി വ്രതത്തിന്റെ പൂർണ്ണമായ തയ്യാറെടുപ്പുകൾ തുടങ്ങുക. നാളെ രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി ക്ഷേത്രദർശനം നടത്താൻ പറ്റുമെങ്കിൽ അത് വളരെ ഉത്തമമായിരിക്കും. അതിനുമുമ്പ് തന്നെ വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക. ഇന്നേദിവസം ഭഗവാനെ വളരെ വിശിഷ്ടമായതാണ് നെല്ലിക്ക അതുകൊണ്ടുതന്നെ നെല്ലിക്ക ഭഗവാനിൽ സമർപ്പിച്ച പ്രവർത്തിക്കുകയാണെങ്കിൽ ഭഗവാൻ നമുക്ക് അറിഞ്ഞ് സഹായം നൽകുന്നതായിരിക്കും.
അതുപോലെ നെല്ലിമരം വീട്ടിൽ ഉണ്ടെങ്കിൽ അതിനെ വെള്ളമൊഴിച്ച് മൂന്നുപ്രാവശ്യം വലം വെച്ച് പ്രാർത്ഥിക്കുന്നതും നല്ലതാണ് ഇല്ല എങ്കിൽ വീട്ടിൽ തുളസിച്ചെടി ഉണ്ടെങ്കിൽ അതിനെ മൂന്ന് പ്രാവശ്യം വച്ച് പ്രാർത്ഥിച്ചാൽ മതി. നാളെ മഹാവിഷ്ണുവിന്റെ ക്ഷേത്രത്തിൽ ദർശനം നടത്താൻ സാധിക്കുന്നവർ തീർച്ചയായും ചെയ്യേണ്ടതാണ്.
ഭഗവാന്റെ പൂർണ്ണ ഐശ്വര്യം ഉണ്ടാവുകയും ചെയ്യും. വീട്ടിലെ എല്ലാവരുടെ പേരിലും ഭാഗ്യസൂക്ത പുഷ്പാഞ്ജലി യും കഴിപ്പിക്കേണ്ടതാണ്. കൂടാതെ ഒരു പായസം കൂടി കഴിപ്പിക്കുകയാണെങ്കിൽ ഭഗവാന്റെ പൂർണ്ണ അനുഗ്രഹവും നിങ്ങൾക്ക് ഉണ്ടാകുന്നതായിരിക്കും. നാളത്തെ ഒരു ദിവസം ആരും തന്നെ വിട്ടുകളയരുത്. അതുപോലെ വൈകുന്നേരം വിളക്ക് കൊളുത്തി ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഈ മന്ത്രം 108 പ്രാവശ്യം ചൊല്ലേണ്ടതാണ്. പിറ്റേദിവസം ക്ഷേത്രത്തിൽ പോയോ അല്ലെങ്കിൽ വീട്ടിൽ തന്നെ തുളസി തീർത്ഥം സേവിച്ചോ വ്രതം അവസാനിപ്പിക്കേണ്ടതാണ്. Credit : Infinite stories