മനസ്സുരുകി അമ്മയെന്ന വിളിച്ചാൽ നമ്മുടെ മുന്നിൽ പ്രസാദിക്കുന്ന ദേവിയാണ് ഭദ്രകാളി ദേവി. ദേവിയെ സംബന്ധിച്ചിടത്തോളം വിശിഷ്ടമായ ഒരു ദിവസമാണ് വരാൻ പോകുന്നത് ഫെബ്രുവരി 25 കുംഭ ഭരണി. കേരളത്തിലെ ഏറ്റവും അധികം ക്ഷേത്രങ്ങൾ ഉള്ള ദേവി കൂടിയാണ് ഭദ്രകാളി. അന്നേദിവസം എല്ലാവരും കുളിച്ച് ശുദ്ധിയോടെ അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കേണ്ടതാണ്.
അത്രത്തോളം നമുക്ക് അനുഗ്രഹ വർഷം ചൊരിയുന്ന ദിവസം കൂടിയാണ്. അവിടെ ചെന്നതിനു ശേഷം പറയാൻ പോകുന്ന വഴിപാടുകൾ ചെയ്യൂ നിങ്ങൾ മനസ്സിൽ എന്ത് ആഗ്രഹിച്ചാലും 100% അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കും. അതിൽ ആദ്യത്തെ പുഷ്പാഞ്ജലി സഹസ്രനാമ പുഷ്പാഞ്ജലി. ഇത് നമ്മളിലുള്ള ഈശ്വരാ സാന്നിധ്യം വർദ്ധിക്കുന്നതിന് കാരണമാകും.
അതുപോലെ ഒരുപാട് ശത്രു ദോഷം കൊണ്ട് വലയുന്നവരാണോ നിങ്ങൾ അങ്ങനെയാണെങ്കിൽ അന്നേദിവസം രക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് നല്ലതാണ്. അതുപോലെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള വഴിപാടാണ് കടും പായസം. ആ വഴിപാട് കൂടി നേരിടുക അമ്മയുടെ പൂർണ്ണ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കും. അന്നേദിവസം ഇത്തരം വഴിപാടുകൾ ചെയ്ത് നമ്മൾ എന്ത് ചോദിച്ചാലും അമ്മ പൂർണ്ണ സന്തോഷത്തോടുകൂടി നമുക്ക് നടത്തിത്തരുന്നതായിരിക്കും.
അന്നേദിവസം എല്ലാവരും തന്നെ അമ്മയുടെ അനുഗ്രഹത്തിനായി ക്ഷേത്രങ്ങളിലേക്ക് ചെല്ലൂ. അമ്മയോട് പറഞ്ഞു നമ്മുടെ മനസ്സിലെ വലിയ ആഗ്രഹങ്ങൾ സാധിച്ച് അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകാൻ ഇതിലും നല്ല ദിവസം വേറെ ഇല്ല. Credit : Infinite stories