മാനസികമായ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ നമ്മൾ ഓരോരുത്തരും ആദ്യം ചെല്ലുന്നത് ഭഗവാന്റെ മുൻപിൽ ആണ്. എല്ലാവർക്കും അവരുടെ കാര്യങ്ങൾ എല്ലാം പറയാൻ ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം ഉള്ളതും ഭഗവാന്റെ അടുത്താണ്. ഇതുപോലെ ഭഗവാനെ തൊഴുത് എന്ന പ്രാർത്ഥിക്കുമ്പോൾ എപ്പോഴെങ്കിലും നിങ്ങളുടെ കണ്ണുകൾ നിറഞ്ഞു പോകാറുണ്ടോ. പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെ തന്നെ മനസ്സറിഞ്ഞ് പൊട്ടുന്നതായും കണ്ണുകൾ നിറഞ്ഞു വരുന്നതായും നിങ്ങൾക്ക് അനുഭവമുണ്ടായിട്ടുണ്ടോ.
എങ്കിൽ അതിന്റെ കാരണം ഇതാണ്. നമ്മൾ പ്രാർത്ഥിക്കുന്ന ഓരോ പ്രാർത്ഥനയും ഓരോ ജപങ്ങളും വിഗ്രഹങ്ങളിൽ തട്ടി നമ്മളിലേക്ക് തന്നെ തിരിച്ചുവരികയാണ്. അത്രയും പോസിറ്റീവ് എനർജിയോട് കൂടിയാണ് നമ്മളിലേക്ക് അത് എത്തുന്നത്. ഭഗവാനെ കാണുമ്പോൾ കണ്ണ് നിറയുന്നത് രണ്ടുതരത്തിലാണ് പറയപ്പെടുന്നത്. ആദ്യത്തേത് നമ്മൾ ഓരോരുത്തരും നിസ്സഹായമായി നിൽക്കുന്ന അവസരങ്ങളിൽ ദൈവത്തോട് സംസാരിക്കുമ്പോൾ നമ്മുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോകുന്നത് വളരെ സ്വാഭാവികമായ കാര്യമാണ്.
എന്നാൽ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഭഗവാനെ പ്രാർത്ഥിച്ചു നിൽക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു പോകുന്നതിന്റെ കാരണമായി ജ്യോതിഷ പണ്ഡിതന്മാർ പറയുന്നത് നിങ്ങൾ അനുഗ്രഹീതരാണ്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ തന്നെ ഭഗവാനെ കാണുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് നിങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതുകൊണ്ടാണ്.
ഭഗവാൻ നിങ്ങളെ കാണുന്നുണ്ട് നിങ്ങൾ ഒന്നും പറയാതെ തന്നെ എല്ലാ കാര്യങ്ങളും അറിയുന്നുണ്ട് എന്നാണ്. അതിന്റെ സൂചനയാണ് ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ ആരും തന്നെ വിഷമിക്കേണ്ടതില്ല ജീവിതത്തിൽ സന്തോഷവും സുഖവും ഉയരങ്ങളിലേക്ക് നമ്മളെ നയിക്കാൻ ദൈവം നമ്മുടെ കൂടെ ഉണ്ട് എന്നതിന്റെ സൂചനയാണത്. Credit : Infinite Stories