മനസ്സിൽ എന്ത് ആഗ്രഹിച്ചാലും നടക്കാൻ ദേവി ക്ഷേത്രങ്ങളിൽ ഈ വഴിപാടുകൾ ചെയ്യൂ.

നമ്മുടെയും എല്ലാവരുടെയും മനസ്സിൽ എന്തെങ്കിലും ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ നമ്മൾ ആദ്യം പറയുന്നത് നമ്മൾ പ്രാർത്ഥിക്കുന്ന ഇഷ്ട ദേവനോ ദേവിക്ക് മുൻപിൽ ആയിരിക്കും. നമ്മൾ ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നടക്കുന്നതിനായി നമ്മുടെ അധ്വാനവും കൂട്ടത്തിൽ ഈശ്വരനുഗ്രഹവും ആവശ്യമാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും ആശങ്കകളെ അകറ്റി മനസ്സിൽ ആഗ്രഹിക്കുന്ന ആഗ്രഹങ്ങളെല്ലാം നടക്കുന്നതിനു വേണ്ടി അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പോയി ഈ വഴിപാടുകൾ ചെയ്താൽ മാത്രം മതി.

അമ്മയുടെ അനുഗ്രഹം കൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടന്നിരിക്കും. വഴിപാട് നടത്താൻ ഏറ്റവും ഉത്തമമായ ദിവസം വെള്ളിയാഴ്ച ദിവസമാണ്. വെള്ളിയാഴ്ച ദിവസം കുളിച്ച് ശുദ്ധിയോടെ മാംസാഹാരം ഒന്നും കഴിക്കാതെ സന്ധ്യാനേരത്ത് ക്ഷേത്രത്തിൽ പോയി അമ്മയെ കണ്ട് മനസ്സിലുള്ള ആഗ്രഹം സമർപ്പിച്ച പ്രാർത്ഥിക്കുക. അന്നേ ദിവസത്തെ ദീപാരാധന കണ്ട് തൊഴുത് പ്രാർത്ഥിക്കുക.

അതിനുശേഷം ചെയ്യേണ്ടത് അത് കഴിഞ്ഞ് വരുന്ന നാലു വെള്ളിയാഴ്ച ദിവസം മുടങ്ങാതെ ദേവി ക്ഷേത്രത്തിൽ തന്നെ പോയി അമ്മയ്ക്ക് ചുവന്ന മാല നൽകുക. രണ്ടാമത്തെ വെള്ളിയാഴ്ച പോകുമ്പോഴും മൂന്നാമത്തെ വെള്ളിയാഴ്ച പോകുമ്പോഴും ഇതേ രീതിയിൽ തന്നെ മാലകൾ സമർപ്പിക്കുക. നാലാമത്തെ ആഴ്ച പോകുമ്പോൾബാല സമർപ്പിക്കുന്നതോടൊപ്പം തന്നെ ഒരു ഭാഗ്യസൂക്ത പുഷ്പാഞ്ജലി കൂടി കഴിപ്പിക്കുക.

ആരാണോ മനസ്സിൽ ആഗ്രഹിച്ച കാര്യം നടക്കണമെന്ന് ആഗ്രഹിക്കുന്നുവോ അയാളുടെ പേരിൽ പുഷ്പാഞ്ജലി കഴിപ്പിക്കുക. തുടർച്ചയായി ഇത് ചെയ്യുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിച്ച എന്ത് കാര്യമാണെങ്കിലും അത് നടന്നിരിക്കും. അമ്മ മഹാമായയുടെ അനുഗ്രഹം നിങ്ങളോടൊപ്പം ഇപ്പോഴുമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *