മറ്റൊരു മഹാ ശിവരാത്രി കൂടി നമ്മുടെ ജീവിതത്തിൽ കടന്നു വരാൻ പോവുകയാണ് എല്ലാവരും ഈശ്വര അനുഗ്രഹത്തിനും നമ്മുടെയെല്ലാം ആഗ്രഹങ്ങൾ സാധിക്കുന്നതിനും ആയി മനസ്സ് നിറഞ്ഞ് എല്ലാവരും ഭക്തിയോടെ ഇരിക്കുന്ന സമയമാണ് ഇത്. വ്രതങ്ങളിൽ തന്നെ ഏറ്റവും മികച്ചതാണ് ശിവരാത്രി വ്രതം എന്ന് പറയുന്നത്. അതിന്റെ ഐതിഹ്യം എല്ലാം തന്നെ നമുക്ക് അറിയുന്നതുമാണ്.
ശിവരാത്രി വ്രതം എടുക്കുന്ന ഓരോരുത്തരെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമാണ് നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്. തലേദിവസം ഉച്ചയോട് കൂടി അരിയാഹാരം അല്ല ഉപേക്ഷിച്ച് വീടെല്ലാം വൃത്തിയാക്കി ശുദ്ധിയാക്കി സ്വയമേ ശുദ്ധിയോടെ ശിവരാത്രി വ്രതം എടുക്കേണ്ടതാണ്. അരിയാഹാരം പൂർണമായി ഒഴിവാക്കുക ലഘുവായ പഴവർഗ്ഗങ്ങൾ മാത്രം കഴിക്കുക ശിവരാത്രി ദിവസം ഭഗവാന്റെ സന്നിധിയിൽ ചെന്ന് മനസ്സുരുകി പ്രാർത്ഥിച്ച് ഭഗവാന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുക.
അന്നേദിവസം മുഴുവൻ ഭഗവാന്റെയും മന്ത്രങ്ങൾ ചൊല്ലി പുസ്തകങ്ങൾ വായിച്ച ഭക്തിയോടെ ഇരിക്കുക പിറ്റേദിവസം ക്ഷേത്രത്തിൽ കുടിക്കുന്നതോടെ വ്രതം അവസാനിപ്പിക്കുക. അന്നേദിവസം ഭഗവാനെ കൂവളത്തിന്റെ മാലയോ കൂവളത്തിന്റെ അഭിഷേകമോ ചെയ്യുന്നത് വളരെ നല്ലതാണ്. കുടുംബത്തിലുള്ള എല്ലാ അംഗങ്ങളുടെയും പേരും നക്ഷത്രവും ചേർത്ത് വഴിപാട് കഴിക്കുക.
അടുത്ത വഴിപാടാണ് ജലധാര വീട്ടിൽ ഈശ്വര സാന്നിധ്യം ഉണ്ടാകാൻ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ വഴിപാടാണ് ജലധാര സമർപ്പണം. അതുപോലെതന്നെ മൃത്യുഞ്ജയ പുഷ്പാഞ്ജലി. ദൃഷ്ടി ദോഷം ശത്രുദോഷം എന്നിങ്ങനെയുള്ളവർ ഉണ്ടെങ്കിൽ അന്നേദിവസം ജയപുഷ്പാഞ്ജലി നടത്തുന്നത് ഏറ്റവും അനുയോജ്യമാണ്. അതുപോലെ നല്ല ദാമ്പത്യത്തിന് ഉമാമഹേശ്വര പൂജ നടത്താവുന്നതാണ്. Credit : Infinite stories