നമ്മളെല്ലാവരും തന്നെ ക്ഷേത്രത്തിൽ പോകുന്നവരാണ്. നമുക്ക് എന്തെങ്കിലും വിഷമങ്ങൾ ഉള്ള സമയത്ത് ആഗ്രഹം സഫലീകരണത്തിനു വേണ്ടി പല കാരണങ്ങൾ കൊണ്ടും ക്ഷേത്രങ്ങളിൽ പോകുന്നവരാണ് നമ്മളെല്ലാം. സന്തോഷമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളിൽ പോകുമ്പോൾ അവിടെയുള്ള ഉപ ദൈവങ്ങളെ എല്ലാം തൊഴുത് ശേഷം പ്രധാന ദേവനെ പ്രാർത്ഥിച്ച് മന്ത്രോച്ചാരണം നടത്തി വീട്ടിലേക്ക് തിരിച്ചു പോവുകയാണ് പതിവ്.
എല്ലാ ക്ഷേത്രങ്ങളിലും പ്രധാനദേവന്റെ മുൻപിലായി ദേവന്റെയോ അല്ലെങ്കിൽ ദേവിയുടെയോ വാഹനത്തെയും കാണാം. ശിവക്ഷേത്രങ്ങളിൽ പോകുമ്പോൾ അവിടെ തീർച്ചയായും നമുക്ക് നന്ദിയെ കാണാൻ സാധിക്കും. പ്രധാന ദേവനെ പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ അവരുടെ വാഹനങ്ങളെയും പ്രാർത്ഥിക്കുകയാണെങ്കിൽ ഫലസിദ്ധി വളരെ എളുപ്പമായിരിക്കും.
പ്രത്യേകിച്ചും ശിവക്ഷേത്രങ്ങളിൽ നന്ദിയോടെ കാതിൽ കാര്യം പറഞ്ഞാൽ അത് നടക്കും എന്നതാണ് വിശ്വാസം. അതിനായി ചെയ്യേണ്ടത് ക്ഷേത്രത്തിൽ പോയി ഉപ ദൈവങ്ങളെയെല്ലാം പ്രാർത്തിച്ചതിനുശേഷം പ്രധാന ദേവനെ പ്രാർത്ഥിച്ചതിനു ശേഷം 12 പ്രാവശ്യം ഓം നമശിവായ മന്ത്രം ചൊല്ലി നന്ദിയുടെ മുൻപിൽ ചെന്ന് എന്തെങ്കിലും ഒന്ന് സമർപ്പിച്ചതിനു ശേഷം ആഗ്രഹം ചെവിയിൽ പറയുക. നന്ദിയുടെ കഴുത്തിലേക്ക് വേണ്ട മാലകളോ അല്ലെങ്കിൽ പഴങ്ങൾ പുഷ്പങ്ങൾ എന്നിങ്ങനെയുള്ളവ സമർപ്പിച്ചാലും മതി.
ഒരുപാട് കാര്യങ്ങൾ ആഗ്രഹിക്കാനും സാധിക്കാനും അതുപോലെ തന്നെ വലിയ ഉയരങ്ങളിലേക്ക് എത്തുന്നതിനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ. ക്ഷേത്രങ്ങളിലേക്ക് പോകുമ്പോൾ പ്രത്യേകിച്ച് ശിവക്ഷേത്രങ്ങളിലേക്ക് പോകുമ്പോൾ ഈ പറഞ്ഞത് പ്രകാരം നന്ദിയുടെ കാതിൽ ചൊല്ലുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നടക്കും എന്നതിൽ യാതൊരു തരത്തിലുമുള്ള സംശയവും വേണ്ട. Credit : Infinite stories