പരീക്ഷാക്കാലമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ചെറിയ ക്ലാസുകൾ മുതൽ വലിയ പഠിപ്പുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കെല്ലാം തന്നെ പരീക്ഷ കാലഘട്ടമാണ് കടന്നുപോകുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം അമ്മമാർ ആയിരിക്കും കുട്ടികളെക്കാൾ ഏറെ ഭയത്തോടെ ഈ ദിവസങ്ങൾ കടന്നു പോകുന്നത്. കുട്ടികളെല്ലാം പഠിച്ചു കഴിയുമോ പഠിച്ചു കഴിഞ്ഞ കാര്യങ്ങൾ എല്ലാം അവരുടെ ഓർമ്മയിൽ നിൽക്കുമോ എന്നെല്ലാം എപ്പോഴും ചിന്തകളിലും അവർക്ക് വേണ്ടിയുള്ള പ്രാർത്ഥനകളിലും ആയിരിക്കും.
എന്നാൽ പ്രാർത്ഥന കൊണ്ട് മാത്രം വിജയിക്കാൻ സാധിക്കില്ല അതിനുവേണ്ടി നമ്മൾ കഠിനമായി അധ്വാനിക്കുക കൂടി വേണം എങ്കിൽ മാത്രമാണ് നമ്മുടെ അധ്വാനത്തിനു വേണ്ട ഫലം ഈശ്വരൻ നമുക്ക് നൽകുന്നത്. അതുപോലെ ഈശ്വരന്റെ സാമീപ്യം ഇല്ലെങ്കിൽ നമ്മൾ എത്ര വലിയ ശ്രമങ്ങൾ നടത്തിയാലും വിജയിക്കാൻ സാധിക്കില്ല.
അറിവിന്റെയും ജ്ഞാനത്തിന്റെയും ദേവിയാണ് സരസ്വതി ദേവി അതുപോലെ നമ്മുടെ ജീവിതത്തിലെ വിഗ്നങ്ങൾ തടയുന്ന ദേവനാണ് മഹാഗണപതി ഈ രണ്ടുപേരെയും നമ്മൾ എന്നും പ്രാർത്ഥിക്കണം. രണ്ടുനേരം നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന കുടുംബങ്ങളിൽ നിങ്ങളുടെ പ്രാർത്ഥനയിൽ ഗണപതിയേയും സരസ്വതി ദേവിയെയും ഉൾപ്പെടുത്തുക. അതുപോലെ എല്ലാ ദിവസവും മുടങ്ങാതെ നിലവിളക്ക് കത്തിച്ചതിനുശേഷം ഈ മന്ത്രങ്ങൾ ചൊല്ലുക.
‘ഓം ഗം ഗണപതയേ നമഃ ‘ എന്ന മന്ത്രം ഗണപതി ഭഗവാനെ സ്തുതിച്ചുകൊണ്ടും അതുപോലെ സരസ്വതി ദേവിയെ ‘ഓം ഐങ് മഹാസരസ്വതൈ നമഃ ‘ എന്നാ മന്ത്രവും ദിവസവും ചൊല്ലേണ്ടതാണ്. നിങ്ങൾക്ക് എത്ര പ്രാവശ്യം ചൊല്ലാൻ കഴിയുമോ അത്രയും നല്ലത്. ഓരോരുത്തർക്കും നന്നായി പഠിക്കുന്നതിനും ഓർമ്മശക്തിയും അതുപോലെ പഠനസമയത്ത് ഉണ്ടാകുന്ന എല്ലാ തടസ്സങ്ങളും നീങ്ങി പൂർണമായ വിജയം കൈവരിക്കാൻ സാധിക്കും. എന്നാൽ അതോടൊപ്പം നന്നായി അധ്വാനിയോ കൂടി വേണം. മുടങ്ങാതെ എല്ലാ അമ്മമാരും ഇത് ചെയ്യുക കൂട്ടത്തിൽ കുട്ടികൾക്കും ചെയ്യാം. Video credit : Infinite stories