എല്ലാ വീടുകളുടെയും ഐശ്വര്യം എന്ന് പറയുന്നത് അന്നപൂർണേശ്വരിയാണ്. അന്നപൂർണേശ്വരി ഉള്ള വീടുകളിൽ മാത്രമാണ് എപ്പോഴും മറ്റു ദേവന്മാരുടെ സാന്നിധ്യവും ഉണ്ടാവുകയുള്ളൂ. നമ്മൾ ഓരോരുത്തരുടെയും വീടിന്റെ അടുക്കളയാണ് അന്നപൂർണേശ്വരി വസിക്കുന്ന ഇടം. അതുകൊണ്ടുതന്നെ അടുക്കള എത്രത്തോളം പവിത്രമാക്കാൻ സാധിക്കുമോ അത്രത്തോളം പവിത്രമായി തന്നെ കണക്കാക്കണം.
അതുകൊണ്ടുതന്നെ അടുക്കളയിൽ സൂക്ഷിക്കേണ്ടതും അതുപോലെ തന്നെ അടുക്കളയിൽ നിന്ന് പുറത്തേക്ക് പോകാൻ പാടില്ലാത്തതുമായ കുറച്ച് സാധനങ്ങൾ ഉണ്ട് അവർ എന്തൊക്കെയാണ് എന്ന് നോക്കാം. നമ്മൾ അത് അടുക്കളയിൽ നിന്ന് മറ്റുള്ളവർക്ക് നൽകുകയാണെങ്കിൽ അതോടെ തന്നെ ഐശ്വര്യവും നഷ്ടമാകുന്നതായിരിക്കും. ആദ്യത്തേത് മഞ്ഞളാണ്. ലക്ഷ്മി ദേവി വഹിക്കുന്നതാണ് മഞ്ഞൾ എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ മഞ്ഞൾ യാതൊരു കാരണവശാലും മറ്റുള്ളവർക്ക് നൽകാൻ പാടില്ല.
രണ്ടാമത്തെ പാലും അതുമായി ബന്ധപ്പെട്ട മറ്റു ഭക്ഷണപദാർത്ഥങ്ങളും. ഇവ സന്ധ്യയ്ക്ക് ശേഷം കൊടുക്കാതിരിക്കുക. പകൽ മാത്രമാണ് ഇതുപോലെയുള്ള വസ്തുക്കൾ കൈമാറാനുള്ള അവകാശം ഉള്ളത്. അടുത്ത പ്രധാനപ്പെട്ട ഒരു വസ്തു വെളുത്തുള്ളിയാണ്. വെളുത്തുള്ളി ഒരു കാരണവശാലും സന്ധ്യക്ക് ശേഷം മറ്റുള്ളവർക്ക് കൊടുക്കാൻ പാടില്ല പകൽ സമയത്ത് കയ്യിൽ കൊടുക്കുന്നത് ഉത്തമം അല്ലെങ്കിൽ കൂടിയും സന്ധ്യാസമയത്തിനുശേഷം കൊടുക്കാൻ പാടില്ല.
ഇത് വളരെയധികം ദോഷം ചെയ്യുകയും ഐശ്വര്യം ശമിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ആരും തന്നെ ഇവയെല്ലാംകൈമാറുന്നത് ഒഴിവാക്കുക.നമ്മുടെ വീട്ടിലെ ഐശ്വര്യം മറ്റുള്ളവർക്കായി നൽകാതെ വീട്ടിലെ ലക്ഷ്മിദേവിയെ അവിടെത്തന്നെ നിലനിർത്തുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.