സർവ്വചരാചരങ്ങളുടെയും ദേവനാണ് മഹാദേവൻ മഹാദേവന്റെ അനുഗ്രഹം ലഭിച്ചാൽ ഈ ലോകത്ത് നമുക്ക് നേടാൻ കഴിയാത്തതായി ഒന്നും തന്നെ ഉണ്ടാകില്ല. മഹാദേവനെ ആരാധിക്കുവാൻ പ്രീതിപ്പെടുത്താൻ വളരെ പ്രധാനപ്പെട്ട വ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. ഫെബ്രുവരി മാസം പതിനെട്ടാം തീയതിയാണ് ശിവരാത്രി വരാൻ പോകുന്നത്. പലതരത്തിൽ ഇതിനെപ്പറ്റി ഐതിഹ്യങ്ങൾ ഉണ്ടെങ്കിലും. കാള കൂട വിഷം സേവിച്ചതിനെ തുടർന്ന് അത് ഇറങ്ങിപ്പോരാതിരിക്കാൻ പാർവതി കഴുത്തിൽ പിടിക്കുകയും പുറത്തേക്ക് പോകാതിരിക്കാൻ മഹാവിഷ്ണു വായ പൊത്തി പിടിക്കുകയും ചെയ്തത്.
തുടർന്ന് മഹാദേവന്റെ കഴുത്തിൽ വിഷം അതുപോലെ തങ്ങിനിൽക്കുകയും ചെയ്തു. എന്നാൽ ഈ അവസ്ഥയിൽ മഹാദേവന്റെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പാർവതി ദേവി വ്രതം അനുഷ്ഠിക്കുക ഉണ്ടായി. ഇതാണ് ശിവരാത്രി വ്രതമായി കൂടുതലും അറിയപ്പെടുന്നത്. ശിവരാത്രി വ്രതം എടുക്കുന്നവർ ശ്രദ്ധിക്കേണ്ടത്. അത് അന്നേദിവസം മാത്രം തുടങ്ങേണ്ട കാര്യമല്ല അതിനു മുൻപ് ശാരീരികമായും മാനസികമായും അതിനുവേണ്ട ഒരുക്കങ്ങൾ ചെയ്യേണ്ടതാണ്. ശിവരാത്രിയുടെ തലേദിവസം ഉച്ചയ്ക്ക് ഭക്ഷണത്തിനുശേഷം തന്നെ അരിയാഹാരം എല്ലാം ഉപേക്ഷിക്കേണ്ടതാണ്.
അന്ന് വൈകുന്നേരം നിലവിളക്ക് കത്തിച്ച് ഇതിനുവേണ്ടി മാനസികമായി തയ്യാറെടുക്കേണ്ടതാണ്. ഭഗവാനെ ജീവിച്ച പൂർണമായും മനസ്സിനെ ഏകാഗ്രമാക്കേണ്ടതാണ്. ഭാര്യയോട് എല്ലാത്തരത്തിലും ഉള്ള അനുഗ്രഹങ്ങളും ചൊരിയണമെന്ന് മനസ്സുരുകി പ്രാർത്ഥിക്കേണ്ടതാണ്. അന്നേദിവസം രാത്രി വളരെ ലഘുവായി മാത്രം പഴങ്ങൾ കഴിക്കുക. പിറ്റേദിവസം രാവിലെ നേരത്തെ എഴുന്നേറ്റ് പ്രഭാത കർമ്മങ്ങളെല്ലാം കഴിഞ്ഞ് കുളിച്ച് ശുദ്ധിയായി ഭസ്മം അണിഞ്ഞ് വീട്ടിൽ വിളക്ക് കൊളുത്തി മഹാദേവനെ ധ്യാനിക്കുക എന്നതാണ് ആദ്യത്തെ പ്രവർത്തി.
രാവിലെ തന്നെ ക്ഷേത്രത്തിലേക്ക് പോവുക. അപ്പോഴെല്ലാം മനസ്സിൽ ഓം നമശിവായ മന്ത്രം ചൊല്ലുക. ശേഷം ഭഗവാനെ കണ്ട് പ്രാർത്ഥിക്കേണ്ടതാണ്. നിങ്ങൾക്ക് സർവ ഐശ്വര്യങ്ങളും എല്ലാം ലഭിക്കുന്നതാണ് ആരോഗ്യപ്രശ്നം ഉള്ളവരാണെങ്കിൽ വീട്ടിലിരുന്ന് ചെയ്താലും മതി. അന്നേദിവസം ഒരു അനുഷ്ഠിച്ച് രാത്രി ഉറക്കമില്ലാതെ ഭഗവാന്റെ മന്ത്രങ്ങളെല്ലാം ചൊല്ലി പിറ്റേദിവസം രാവിലെ ശുദ്ധിയോടെ ക്ഷേത്രത്തിൽ ചെന്ന് തീർത്ഥം കഴിക്കുന്നതോടെ വ്രതം അവസാനിപ്പിക്കുക. വളരെ ചിട്ടയോടെ വരാൻ പോകുന്ന ശിവരാത്രി വ്രതം എല്ലാവരും അനുഷ്ഠിക്കുക. Credit : Infinite stories