മനുഷ്യനെ സംബന്ധിച്ചിടത്തോളം കഠിനമായ മാനസിക സംഘർഷങ്ങൾ അനുഭവിക്കേണ്ടത് വരുമ്പോൾ വിശ്വസിച്ചു ചെല്ലാൻ പറ്റുന്ന ഒരിടമാണ് ഈശ്വരന്റെ സന്നിധി. ക്ഷേത്രദർശനം നടത്താത്തവരായി ആരും തന്നെ ഉണ്ടാകില്ല. അവിടെ ചെല്ലുമ്പോൾ കിട്ടുന്ന ഒരു പോസിറ്റീവ് എനർജിയാണ് എല്ലാവരെയും ക്ഷേത്രങ്ങളിലേക്ക് ആകർഷിക്കാനും ഇടയാകുന്നത്. ഇതുപോലെ ക്ഷേത്രത്തിൽ ചെന്നാൽ നമുക്ക് വഴിപാട് ചെയ്ത് പ്രസാദം കിട്ടും ഈ പ്രസാദം വീട്ടിലേക്ക് കൊണ്ടുവരാൻ പാടുണ്ടോ കൊണ്ടുവന്ന എന്തെങ്കിലും ദോഷം ഉണ്ടോ എന്നല്ലാം നിരവധി ആളുകൾക്ക് പലതരത്തിലുള്ള സംശയങ്ങൾ ഉണ്ടായിരിക്കാം.
എന്നാൽ ഇനി ഇത്തരത്തിലുള്ള സംശയങ്ങൾ ഇനി ഒരു അറുതി വരുത്താം. ആദ്യത്തെ കാര്യം എന്ന് പറയുന്നത് പ്രസാദം അത് കിട്ടുന്നത് എന്ന് തന്നെ ആകട്ടെ അത് ദൈവത്തിന് സമർപ്പിച്ചതിനുശേഷമാണ് നമുക്ക് ലഭിക്കുന്നത് അമ്പലങ്ങളിൽ സൂക്ഷിച്ചുവെക്കാൻ പാടില്ല അതുകൊണ്ട് അവ കൈവശം വയ്ക്കുന്നത് കൊണ്ട് യാതൊരു തരത്തിലും ഉള്ള ദോഷവും ഉണ്ടാവുകയില്ല.
അതിനുശേഷം ഈ പ്രസാദം വഴിയിലോ അമ്പലങ്ങളിലോ വയ്ക്കാൻ പാടില്ല വീട്ടിലേക്ക് തന്നെ കൊണ്ടുവരണം. വീട്ടിലേക്ക് കൊണ്ടുവന്നതിനു ശേഷം ഈ പ്രസാദം പൂജാമുറിയിൽ കൊണ്ട് വെക്കേണ്ടതാണ് പ്രസാദത്തിൽ നിന്ന് കിട്ടുന്ന ചന്ദനം കുങ്കുമം എന്നിങ്ങനെയുള്ളവർ വ്യത്യസ്ത തരത്തിലുള്ള പാത്രങ്ങളിലാക്കി വയ്ക്കുക. അതിലൊന്നും യാതൊരു തരത്തിലുള്ള കുഴപ്പവുമില്ല എന്നാൽ വളരെ ശുദ്ധിയായിരിക്കുന്ന സ്ഥലത്ത് മാത്രമേ ഇവ വയ്ക്കാൻ പാടുകയുള്ളൂ.
പൂജാമുറി ഇല്ലാത്തവരാണെങ്കിൽ വിളക്ക് കത്തിക്കുന്ന സ്ഥലം എവിടെയാണോ അവിടെ സൂക്ഷിച്ചു വയ്ക്കുക. അതുപോലെ അതിൽ ഉണ്ടാകുന്ന പൂക്കളുകൾ ചെയ്യുന്നത് വീടിന്റെ വടക്കേ കിഴക്കേ മൂലയിൽ ഒരു ചെറിയ കുഴിച്ച് അതിനകത്തേക്ക് ഇട്ട് ഓടുകയാണ് ഏറ്റവും ഉത്തമം. ഇത് വീടിന് ഐശ്വര്യവും സമ്പത്തും കൊണ്ടുവരാൻ വളരെയധികം നല്ലതാണ്. എല്ലാവരും തന്നെ ക്ഷേത്രദർശനം കഴിഞ്ഞ് പ്രസാദം കയ്യിൽ കിട്ടുമ്പോൾ ഇതുപോലെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക.