കുടുംബ ക്ഷേത്രത്തിൽ പോയി ഇതുപോലെ ഒരു വഴിപാട് ചെയ്യു.. എല്ലാവിധ ഐശ്വര്യങ്ങൾക്കും ഇതിലും വലിയൊരു വഴിപാട് വേറെയില്ല.

നമ്മുടെ ജീവിതത്തിൽ ഒരുപാട് പ്രാരാബ്ദങ്ങളും വിഷമഘട്ടങ്ങളും വരുമ്പോൾ നമ്മൾ ആദ്യം പോകുന്നത് ക്ഷേത്രങ്ങളിൽ തന്നെയാണ്. നമ്മുടെ ഓരോരുത്തരുടെയും ഇഷ്ടദേവനെ കണ്ട് മനസ്സിലെ വിഷമങ്ങളെല്ലാം പറഞ്ഞു തീർക്കുമ്പോൾ തന്നെ വല്ലാത്തൊരു ആശ്വാസമാണ് എല്ലാവർക്കും ലഭിക്കാറുള്ളത്. എന്നാൽ മറ്റേതൊക്കെ ക്ഷേത്രങ്ങളിൽ പോയാലും തലമുറകളായി കൈമാറി വരുന്ന കുടുംബക്ഷേത്രങ്ങളെ പലരും മറന്നു പോകാറുണ്ട്. കുടുംബ ക്ഷേത്രങ്ങളിലുള്ള ദേവനെ ദേവിയെയോ ആണ് നമ്മളെ ആദ്യം അനുഗ്രഹിക്കേണ്ടത്.

കുടുംബ ക്ഷേത്രങ്ങളിൽ ദിവസവും മൂന്നു വഴിപാടുകൾ മുടങ്ങാതെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഒന്നിനൊരു കുറവും ഉണ്ടാവുകയില്ല അത് ഉറപ്പാണ്. നിങ്ങളുടെ സംരക്ഷണത്തിനുവേണ്ടി നിങ്ങളുടെ കുടുംബദേവത എപ്പോഴും ഉണ്ടായിരിക്കുകയും ചെയ്യും. ആദ്യത്തെ കാര്യം എന്നു പറയുന്നത് കുടുംബക്ഷേത്രത്തിൽ പോയ പ്രാർത്ഥിക്കുന്ന സമയത്ത് എണ്ണയും തിരിയും വാങ്ങിച്ചു കൊടുക്കുക എന്നതാണ്. കഴിയുമ്പോഴൊക്കെ എല്ലാവരും കുടുംബ ക്ഷേത്രത്തിലേക്ക് എണ്ണയും തിരിയും വാങ്ങിച്ചു കൊടുക്കേണ്ടതാണ്.

അതിൽ മഹത്തായ പുണ്യം വേറെയില്ല. രണ്ടാമത്തെ കാര്യം നമുക്ക് കിട്ടുന്ന ശമ്പളത്തിന്റെ ഒരു ഭാഗം എടുത്ത് കൈ നിറയെ ഉള്ള ചില്ലറയാക്കി നമ്മുടെ വീട്ടിലുള്ള എല്ലാ അംഗങ്ങളെയും ചേർത്ത് കുടുംബക്ഷേത്രങ്ങളിൽ അവിടെ വഴിപാട് നൽകേണ്ടതാണ്. അടുത്ത കാര്യം എല്ലാമാസവും കുടുംബത്തിലെ ഓരോ വ്യക്തികൾ ജനിച്ച നാളിന്റെ ദിവസം കുടുംബ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുക.

കുടുംബത്തിലെ ഏതെങ്കിലും ഒരു വ്യക്തിയോട് നാൾ വരുന്ന മാസത്തിൽ ഒരു ദിവസം പോയാലും മതി. അടുത്തമാസം മറ്റൊരാളുടെ നാൾ വരുന്ന ദിവസം പോവുക. ഈ രീതിയിൽ എല്ലാ മാസവും മുടങ്ങാതെ പോയി പ്രാർത്ഥിക്കുക. കുടുംബ ക്ഷേത്രത്തിലെ ദേവനോ ദേവിയോ ആരായാലും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാവുക തന്നെ ചെയ്യും. മൂന്നു കാര്യങ്ങൾ മുടങ്ങാതെ എല്ലാ മാസവും ചെയ്യുകയാണെങ്കിൽ ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടാവുക തന്നെ ചെയ്യും. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *