നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ? എന്നാൽ അത് നല്ല കാലം വരാൻ പോകുന്നതിന്റെ സൂചനയാണ്.

തന്റെ ഭക്തരെ എല്ലാവരെയും കണ്ണിന്റെ കൃഷ്ണമണി പോലെ കാത്തു രക്ഷിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാനോളം സഹായം ചെയ്യുന്ന മറ്റൊരു ദേവൻ ഇല്ലെന്ന് തന്നെ പറയാം നേരിട്ടോ അല്ലാതെയോ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ സങ്കടങ്ങളെയും മാറ്റുവാൻ ഭഗവാൻ നമ്മളോടൊപ്പം എപ്പോഴും ഉണ്ടാവുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ ശ്രീകൃഷ്ണ ഭഗവാന്റെ ഭക്തർക്ക് അത് നേരിട്ട് അനുഭവിച്ച് മനസ്സിലാക്കിയിട്ടുള്ളവർ ഉണ്ടായിരിക്കാം. അതുകൊണ്ടുതന്നെ ഇനി പറയാൻ പോകുന്ന ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ഉറപ്പിച്ചോളൂ ഭഗവാൻ എപ്പോഴും നിങ്ങളുടെ കൂടെ തന്നെയുണ്ട്.

ഇതിൽ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് ഭഗവാൻ നമ്മെ ഒരുപാട് പരീക്ഷണങ്ങളുടെ കടത്തി വിടും എന്നുള്ളതാണ്. അതിനൊടുവിൽ തീർച്ചയായും ഭഗവാൻ അത് സാധിച്ചു തരും എന്നുള്ളതാണ്. അടുത്ത ഒരു സൂചന എന്ന് പറയുന്നത് ഭഗവാൻ നമ്മുടെ സ്വപ്നങ്ങളിൽ കടന്നുവരുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ ഭഗവാന്റെ അനുഗ്രഹവും ഭഗവാനും നമ്മളോട് കൂടെ എപ്പോഴുമുണ്ട്.

അടുത്ത ലക്ഷണം എന്ന് പറയുന്നത് ഭഗവാനെ കാണാനായി അടുത്തുള്ള ഏതെങ്കിലും ക്ഷേത്രങ്ങളിലേക്ക് പോകുമ്പോൾ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ തന്നെ കണ്ണുകൾ നിറഞ്ഞു പോകുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം ഭഗവാൻ നമ്മോട് കൂടെ തന്നെയുണ്ട് എന്നും നമ്മുടെ കാര്യങ്ങൾ പറയാതെ തന്നെ എല്ലാം അറിയുന്നുണ്ട് എന്നുമാണ്.

പലർക്കും ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിരുന്നേക്കാം അതിന്റെ അർത്ഥം ഇതുതന്നെയാണ്. അതുപോലെ തന്നെ ചിലർക്കെങ്കിലും ശ്രീകൃഷ്ണ ഭഗവാന്റെ ക്ഷേത്രങ്ങളിലേക്ക് പോകുമ്പോൾ മാത്രം എന്തെന്നില്ലാത്ത ഒരു പ്രത്യേക സന്തോഷവും മാനസികമായ ആഹ്ലാദവും ധാരാളമായി ഉള്ളതായി കാണപ്പെടും. ഇതിന്റെ ലക്ഷണവും അത് തന്നെയാണ്. ഭഗവാനെ എപ്പോഴും വിടാതെ മുറുകെപ്പിടിക്കുക എത്ര പരീക്ഷണങ്ങൾ നൽകിയാലും ഒടുവിൽ വലിയൊരു സന്തോഷം നമുക്കായി ഭഗവാൻ കാത്തുവയ്ക്കും. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *