നമ്മളുടെ ജീവിതത്തിൽ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കണ്ണേറ് പ്രാക്ക് എന്നിവ. ഇതുപോലെ ഒരുപാട് നെഗറ്റീവ് എനർജികളുടെ സ്വാധീനം നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള മാറ്റങ്ങളും ഉണ്ടാകും. നമ്മുടെ വീട്ടിലും നമ്മുടെ ജീവിതത്തിലും ഒരുതരത്തിലുമുള്ള സമാധാനവും ഇല്ലാതെ എല്ലായിപ്പോഴും പ്രശ്നങ്ങളും മാത്രം ഉണ്ടായാൽ പിന്നീട് ജീവിക്കാൻ തന്നെ തോന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിൽ നിന്നും നമ്മുടെ ജീവിതത്തിൽ നിന്നും ഇതുപോലെയുള്ള നെഗറ്റീവ് എനർജികളെയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെറിയ പൊടിക്കൈകൾ ചെയ്തു വയ്ക്കാവുന്നതാണ്.
അത്തരത്തിലുള്ള ഒരു കാര്യമാണ് പറയാൻ പോകുന്നത്. നമ്മുടെയെല്ലാം വീടുകളിലുള്ള വസ്തുവാണ് ഉപ്പ എന്ന് പറയുന്നത് അതിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത എന്ന് പറയുന്നത് മഹാലക്ഷ്മിയുടെ സാന്നിധ്യം ഉള്ള ഒരു വസ്തുവാണ് ഉപ്പ്.. ഇത് നമ്മുടെ വീട്ടിൽ ഉള്ളത് തന്നെ മഹാ ഐശ്വര്യം തന്നെയാണ്. അതുകൊണ്ടുതന്നെ ഒരു കാരണവശാലും വീട്ടിൽ ഉപ്പുപാത്രം കാലിയാകാൻ പാടുള്ളതല്ല. ഇതുകൊണ്ട് നമ്മൾ ചെയ്യേണ്ട ഒരു കാര്യമെന്ന് പറയുന്നത് എവിടെയെങ്കിലും ഒരു ചില്ല് പാത്രം എടുക്കുക.
പ്ലാസ്റ്റിക് പാത്രങ്ങളോ സ്റ്റീൽ പാത്രങ്ങളോ ഇതിനുവേണ്ടി ഉപയോഗിക്കാൻ പാടില്ല ചില്ലുപാത്രം തന്നെ എടുക്കുക. ചെറിയ ഒരു പാത്രം മതിയായിരിക്കും. ശേഷം അതിന്റെ മുകൾ ഭാഗം മുഴുവൻ കവർ ആകുന്ന രീതിയിൽ ഉപ്പ് എടുക്കുക. എന്നാൽ മുഴുവനായും കൂന കൂട്ടിയത് പോലെ ഉപ്പ് ഇടുക. അതിനുശേഷം ഒരു 7 ഗ്രാമ്പു ആ ഉപ്പിന്റെ പല ഭാഗങ്ങളിലായി കുത്തിവയ്ക്കുക. അതിനുശേഷം സന്ധ്യാസമയത്ത് നമ്മൾ നിലവിളക്ക് കത്തിക്കുമല്ലോ.
നിങ്ങൾ തയ്യാറാക്കിയ ഉപ്പ് നിറച്ച് പാത്രം വീട്ടിലെ മഹാലക്ഷ്മിയുടെ ചിത്രത്തിന് ചുറ്റുമോ അല്ലെങ്കിൽ നിലവിളക്കിന് മഹാലക്ഷ്മിയായി കണ്ടിട്ടോ മൂന്നുപ്രാവശ്യം ഉഴിയുക വെക്കുക. എല്ലാ പ്രാർത്ഥനകളും കഴിഞ്ഞ് നമ്മുടെ വീടിന്റെ ഉള്ളിലേക്ക് കടന്ന് വീടിന്റെ എല്ലാ മുറികളും മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് വീടിന്റെ പ്രധാനപ്പെട്ട കിടപ്പുമുറിയിലെ അലമാരയിലോ ഷെൽഫിലോ കൊണ്ടുപോയി വയ്ക്കുക. ഏകദേശം ഒരു മാസത്തോളം വെക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ ഉറപ്പായും നിങ്ങൾക്ക് ഇതിന്റെ മാറ്റം വീട്ടിൽ കാണാൻ സാധിക്കുന്നതാണ്. Credit : infinite stories