നമ്മുടെ മനസ്സിലുള്ള ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടണമെങ്കിൽ നമ്മുടെ അധ്വാനം മാത്രം പോരാ ദൈവത്തിന്റെ അനുഗ്രഹം കൂടി വേണം നമ്മൾ ആരാധിക്കുന്ന ദൈവത്തിന്റെ പൂർണ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ നമ്മൾ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും സാധിക്കുകയുള്ളൂ. താൻ പാതി ദൈവം പാതി എന്ന് കേട്ടിട്ടില്ലേ. നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന ഏത് ആഗ്രഹമാണെങ്കിലും അത് സാധിച്ചു കിട്ടുന്നതിനുവേണ്ടി ദേവിയുടെ അനുഗ്രഹത്തോടെ ഈ നാല് വഴിപാടുകൾ ചെയ്യൂ .
ഉടനെ തന്നെ നിങ്ങൾക്ക് ആഗ്രഹങ്ങളെല്ലാം സാധിച്ചിരിക്കും. വീടിന്റെ അടുത്തുള്ള ഏത് ദേവി ക്ഷേത്രങ്ങളിൽ വേണമെങ്കിലും നിങ്ങൾക്ക് വഴിപാടുകൾ ചെയ്യാവുന്നതാണ്. വഴിപാടുകൾ ചെയ്യുന്നതിനായി വെള്ളിയാഴ്ച ദിവസങ്ങൾ ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുത്തു ശേഷം അമ്പലത്തിൽ പോയി ദീപാരാധന തൊഴുത് അമ്മയോട് പ്രാർത്ഥിക്കുക.
തന്നിട്ടുള്ള എല്ലാ നന്മകൾക്കും അമ്മയോട് നന്ദി പറയുക. ഇതിനെ തുടർന്നുള്ള നാലു വെള്ളിയാഴ്ചകൾ വേണം വഴിപാടുകൾ ചെയ്യുവാൻ. ആദ്യത്തെ വെള്ളിയാഴ്ച ദിവസം പോകുമ്പോൾ അമ്മയ്ക്ക് ഒരു ചുവന്ന മാല വാങ്ങിക്കൊണ്ടു പോവുക. ശേഷം ദീപാരാധന തൊഴുത് പ്രാർത്ഥിക്കുക അതിനുശേഷം അടുത്ത വെള്ളിയാഴ്ച ദിവസവും ഇതുപോലെതന്നെ ചുവന്ന മാല അമ്മയ്ക്ക് വേണ്ടി കൊണ്ടുപോവുക ചാർത്തി പ്രാർത്ഥിക്കുക.
നാലു വെള്ളിയാഴ്ച ദിവസങ്ങളും മുടങ്ങാതെ ഇതുപോലെ തന്നെ ചെയ്യുക കൂടാതെ നാലാമത്തെ വെള്ളിയാഴ്ച പോകുമ്പോൾ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കൂടി കഴിപ്പിക്കുക നിങ്ങൾക്ക് വീട്ടിലെ എല്ലാ അംഗങ്ങളുടെ പേരിലും ഈ പുഷ്പാഞ്ജലി കഴിക്കാവുന്നതാണ്. മുടങ്ങാതെ നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ എത്ര വലിയ ആഗ്രഹമാണെങ്കിലും അത് നടന്നിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. Credit : Infinite stories