നിങ്ങൾ വീട്ടിൽ ചെരുപ്പ് എവിടെയാണ് വയ്ക്കുന്നത്. ഒരിക്കലും ഇങ്ങനെ വയ്ക്കരുത് ദുരിതവും കഷ്ടപ്പാടും വിട്ടൊഴിയില്ല

നമ്മുടെ ഭാഗ്യത്തെയും നിർഭാഗ്യത്തെയും സ്വാധീനിക്കുന്നതിൽ നമ്മുടെ ചുറ്റുമുള്ള പല സാധനങ്ങളും നമ്മളെ സ്വാധീനിക്കാറുണ്ട്. പ്രത്യേകിച്ച് ശകുനശാസ്ത്രത്തിൽ ഇതിനെപ്പറ്റി പരാമർശിക്കുന്നുണ്ട് നമ്മുടെ ചുറ്റും നമ്മൾ ഉപയോഗിക്കുന്നതോ ഉപയോഗിക്കാത്ത സാധനങ്ങൾ എല്ലാം തന്നെ നമ്മുടെ ഒരു ദിവസത്തെ ഭാഗ്യ നിർഭാഗ്യങ്ങളെയും ജീവിതത്തിന്റെ മുഴുവൻ ഐശ്വര്യത്തെയും വളരെയധികം സ്വാധീനിക്കുന്നതാണ് നമ്മൾ ആരും അത് തിരിച്ചറിയാതെ പോകരുത്. നമ്മുടെ കൂടെ എപ്പോഴും സന്തതസഹചാരിയായി ഉണ്ടാകുന്ന ഒന്നാണ് ചെരുപ്പ് എന്ന് പറയുന്നത് നമ്മൾ പുറത്തു പോകുമ്പോഴും വീടിന്റെ അകത്തും എല്ലാം നമ്മൾ ചെരുപ്പുകൾ ഉപയോഗിക്കുന്നവരാണല്ലോ എന്നാൽ ഈ ചെരുപ്പുകൾ വീട്ടിൽ കൃത്യമായി വയ്ക്കുന്നതിന് ഒരു സ്ഥാനമുണ്ട്.

അല്ലാതെ വയ്ക്കുകയാണെങ്കിൽ അത് വലിയ ദോഷമായിരിക്കും വീടിനും അതുപോലെ വീട്ടിൽ താമസിക്കുന്നവർക്കും ഉണ്ടാകുന്നത് ലക്ഷ്യമായി വലിച്ചെറിയാൻ ഉള്ളതല്ല എന്ന് പറയുന്നത്. അത് വയ്ക്കുന്നതിനും കൃത്യമായി സ്ഥാനമുണ്ട് വാസ്തുശാസ്ത്രപ്രകാരം ചെരുപ്പ് ഒരു വീട്ടിൽ കൃത്യമായി വയ്ക്കേണ്ട സ്ഥാനം എവിടെയാണ് എന്ന് നോക്കാം. നിങ്ങൾ ചെരുപ്പ് ഉപയോഗിക്കുന്ന സമയത്ത് ഒരു പ്രാവശ്യം ഒരു ചെരുപ്പ് വാങ്ങി കുറച്ചുദിവസം കഴിഞ്ഞ് അത് പൊട്ടി വീണ്ടും ഒരെണ്ണം വാങ്ങി കുറച്ചു ദിവസം കഴിയുമ്പോൾ അതും പൊട്ടി .

എങ്ങനെ തുടർച്ചയായി നിങ്ങൾക്ക് അനുഭവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അത് നിങ്ങൾക്ക് എന്തോ ദുരിതമായ അനുഭവം വരാൻ പോകുന്നതിന്റെ സൂചനയാണ് അത് ശനി ദോഷത്തിന് ലക്ഷണം ആയിട്ടാണ് പറയുന്നത്. നിങ്ങളുടെ വീട് കിഴക്കോട്ട് ദർശനമായിട്ടാണ് ഉള്ളത് എങ്കിൽ വീടിന്റെ ചെരുപ്പ് വെക്കേണ്ടത് വീടിന്റെ പ്രധാന വാതിലിന്റെ ഇടതുഭാഗത്താണ്. അതുപോലെ ഒരു കാരണവശാലും വീടിന്റെ വടക്ക് കിഴക്കേ മൂല അതായത് കോണിൽ ചെരുപ്പുകൾ വയ്ക്കാൻ പാടില്ല.

അതേസമയം വടക്കോട്ട് ദർശനം ആയിട്ടുള്ള വീട് ആണെങ്കിൽ പ്രധാന വാതിലിന്റെ വലതുഭാഗത്ത് വയ്ക്കുക. പടിഞ്ഞാറോട്ട് ദർശനമായിട്ടുള്ള വീട് ആണെങ്കിൽ പ്രധാന വാതിലിന്റെ ഇടതുഭാഗത്ത് വയ്ക്കുക. അതുപോലെ തെക്കോട്ട് ദർശനം ഉള്ള വീട് ആണെങ്കിൽ പ്രധാന വാതിലിന്റെ വലതുഭാഗത്ത് വയ്ക്കുന്നതായിരിക്കും നല്ലത്. വാസ്തുശാസ്ത്രപ്രകാരം ഉള്ള ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ യാതൊരു ദോഷവും ഉണ്ടാകുന്നതല്ല. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *