മലയാളികളായിരിക്കുന്നവരുടെ എല്ലാ വീടുകളിലും തന്നെ ഒരു ശ്രീകൃഷ്ണ വിഗ്രഹമോ ചിത്രമോ ഇല്ലാത്ത സ്ഥലം ഉണ്ടാവില്ല. നമുക്ക് വല്ലാത്ത വിഷമം വരുമ്പോളോ സന്തോഷം വരുമ്പോഴോ എല്ലാം ഭഗവാന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഉണ്ടാകുന്ന ആശ്വാസവും സന്തോഷവും ഒന്ന് വേറെ തന്നെയാണ്. അത്രത്തോളം നമ്മുടെ ജീവിതവുമായി ഭഗവാൻ ബന്ധപ്പെട്ട കിടക്കുന്നതാണ്. ഭഗവാന്റെ ചിത്ര നമ്മുടെ വീട്ടിൽ വയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പറയാൻ പോകുന്നത്. വാസ്തുപരമായി ഏതൊക്കെ രീതിയിൽ വച്ചാൽ ആണ് ഐശ്വര്യപൂർണ്ണമായി വരുന്നത് എന്ന് നോക്കാം.
കിഴക്കോട്ട് ദർശനമായി വെക്കുന്നതും പടിഞ്ഞാറോട്ട് ദർശനമായി വയ്ക്കുന്നതും വളരെയധികം ഉത്തമം ആയിട്ടുള്ള സ്ഥാനങ്ങളാണ്. യാതൊരു കാരണവശാലും തെക്കോട്ടും വടക്കോട്ടും ദർശനമായി ഫോട്ടോയോ വിഗ്രഹങ്ങളോ ഒന്നും വയ്ക്കാൻ പാടുള്ളതല്ല. രണ്ടാമത്തെ കാര്യം ഈ ചിത്രം വയ്ക്കുന്ന സമയങ്ങളിൽ ഒരിക്കലും ബാത്റൂമിന്റെ ഭിത്തി വരുന്ന ഭാഗത്ത് വയ്ക്കാൻ പാടില്ല. ചിത്രം വയ്ക്കുന്നതിന്റെ മറുപുറം ബാത്റൂം ആണെങ്കിൽ ആ ചുമരിന്റെ മുകളിൽ വയ്ക്കാൻ പാടില്ല.
അതുപോലെ കിടപ്പുമുറിയിലും ഭഗവാന്റെ ചിത്രം വെക്കുന്നത് ഉചിതമല്ല വയ്ക്കുന്നുണ്ടെങ്കിൽ തന്നെ കൃഷ്ണനെയും രാധയുടെയും ചിത്രം വേണം വയ്ക്കുവാൻ. മറ്റു ചിത്രങ്ങൾ ഒന്നും വയ്ക്കാൻ പാടില്ല. മറ്റൊരു കാര്യം ഭഗവാന്റെ പല ഭാവങ്ങളിലും രൂപങ്ങളിലും ഉള്ള ചിത്രങ്ങൾ വാങ്ങാൻ ലഭിക്കുന്നതാണ്. വെണ്ണക്കട്ട് തിന്നുന്ന കൃഷ്ണന്റെ ചിത്രങ്ങൾ വീട്ടിൽ വയ്ക്കുകയാണെങ്കിൽ സന്താന സൗഭാഗ്യം ഉണ്ടാകുന്നതായിരിക്കും. അതുപോലെ ആലിലയിൽ കിടക്കുന്ന കണ്ണന്റെ മനോഹരമായ രൂപം വയ്ക്കുന്നത് ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ വളർച്ചയും ഉയർച്ചയും നല്ല രീതിയിൽ ഉണ്ടാവുന്നതിന് നല്ലതാണ്.
അതുപോലെ പശുവിന്റെ അകിടിൽ നിന്നും പാല് കുടിക്കുന്ന കണ്ണന്റെ ചിത്രം ആണെങ്കിൽ ആരോഗ്യം വർദ്ധിക്കും എന്നുള്ളതാണ്. അതുപോലെ ഓടക്കുഴൽ നിൽക്കുന്ന കണ്ണന്റെ ചിത്രമാണെങ്കിൽ ഐശ്വര്യവും സമാധാനവും ആ വീട്ടിൽ ഉണ്ടാകുന്നതായിരിക്കും. അതുപോലെ ശ്രീകൃഷ്ണനെയും രാധയുടെയും ചിത്രങ്ങൾ വയ്ക്കുമ്പോൾ കലഹങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കുന്നതായിരിക്കും പ്രത്യേകിച്ച് വിവാഹം കഴിഞ്ഞവർ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories