വാസ്തുശാസ്ത്രപ്രകാരം ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് കന്നിമൂല എന്ന് പറയുന്നത്. അത് ശരിയായില്ലെങ്കിൽ മറ്റൊന്നും തന്നെ ശരിയാകില്ല. അതുകൊണ്ടുതന്നെ കന്യമൂല ഭാഗത്ത് എന്തൊക്കെ വരാൻ പാടും എന്തൊക്കെ വരാൻ പാടില്ല എന്നത് കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കന്നിമൂല പ്രശ്നമാണെങ്കിൽ എത്ര തന്നെ കഷ്ടപ്പെട്ടാലും അതിനെ ഫലം ഉണ്ടാകുന്നതല്ല. വീടിന്റെ കന്നിമൂല എന്ന് പറയുന്നത് തെക്ക് ഭാഗവും പടിഞ്ഞാറ് ഭാഗവും ചേരുന്ന മൂലയാണ്.
ഈ ഭാഗത്ത് ആദ്യമായി മനസ്സിലാക്കുക ടോയ്ലറ്റ് ബാത്റൂം എന്നിവ വരാൻ പാടുള്ളതല്ല. അതുപോലെ തന്നെയാണ് വീടിന്റെ കന്നിമൂല ഭാഗത്ത് അലക്ക് കല്ല് വരാൻ പാടില്ല. അവിടെ അഴുക്കുവെള്ളവും ചെളിയും കെട്ടിക്കിടക്കാനുള്ള സാധ്യത കൂടുതലായിരിക്കും ആ സാധ്യത ഉണ്ടാകാൻ പാടില്ല. അടുത്ത കാര്യം വേസ്റ്റുകൾ കൂട്ടിയിട്ട് കത്തിക്കാൻ പാടുള്ളതല്ല. അതുപോലെ തീ ഇടുന്നതും വേസ്റ്റ് കൂട്ടിയിടുന്നതും ശരിയായിട്ടുള്ള കാര്യമല്ല. എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.
വീട്ടിൽ മരണം വരെ സംഭവിക്കാനുള്ള സാധ്യതകൾ കൂടുതലാണ് വീട്ടിലെ ഗൃഹനാഥനോ ഗ്രഹനാഥയോ ആയിരിക്കും പ്രത്യേകിച്ചും ഇത്തരം ദോഷഫലങ്ങൾ ഉണ്ടാകുന്നത്. അതുപോലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കന്നിമൂല ഭാഗം കുറച്ച് ഉയർന്നു നിൽക്കേണ്ടതാണ്. അതാണ് ഏറ്റവും ഐശ്വര്യം. അതുപോലെ കന്നിമൂല ഭാഗത്ത് ഒരിക്കലും കിണർ ഉണ്ടാകാൻ പാടില്ല.
ഇത്രയും കാര്യങ്ങൾ ഒന്നും തന്നെ വീടിന്റെ കന്നിമൂല ഭാഗത്ത് വരാൻ പാടുള്ളതല്ല വലിയ ദോഷമായിരിക്കും എല്ലാവരും തന്നെ പ്രത്യേകം ശ്രദ്ധിക്കുക വീട് പുതിയതായി പണിയുന്നവരും വീട്ടിൽ നിലവിൽ താമസിക്കുന്നവരും എല്ലാം തന്നെ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകേണ്ടതാണ് ആരും ദോഷം ഒന്നും വരുത്തി വയ്ക്കാതിരിക്കുക. Credit : Infinite stories