ഈ പുതിയ അധ്യായന വർഷം മക്കൾക്ക് വലിയ പഠന വിജയം നേടാൻ അമ്മമാർ ഈ വഴിപാടുകൾ ചെയ്യൂ.

നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു ജൂൺ മാസം കൂടി വരാൻ പോവുകയാണ് ഈ മാസം സ്കൂളുകൾ തുറക്കുന്ന സമയം കൂടിയാണ് പുതിയ അധ്യായന വർഷമാണ് കടന്നുവരുന്നത്. ഓരോ മാതാപിതാക്കൾക്കും വളരെ പ്രതീക്ഷയുണ്ടാകും തന്റെ മക്കൾ നല്ല രീതിയിൽ പഠിച്ച് ഉയർന്ന നിലകളിൽ അവർ എത്തണം എന്നത് അതിനുവേണ്ടി പലതരത്തിലുള്ള പഠനസൗകര്യങ്ങളും മാതാപിതാക്കൾ കുട്ടികൾക്ക് വേണ്ടി ഒരുക്കി വെച്ചിട്ടും ഉണ്ടാകും. അതുപോലെ തന്നെ കുട്ടികളുടെയും നല്ല പഠനനിലവാരത്തിൽ ഉയർന്നുവരുന്നതിന് ഈശ്വരന്റെ അനുഗ്രഹം ഉണ്ടായേ മതിയാകൂ.

ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ജീവിതത്തിൽ നമുക്ക് മുന്നേറാനും നല്ല ബുദ്ധിശക്തിയും ഓർമ്മശക്തിയും ഉണ്ടാകാനും എല്ലാം സാധിക്കുകയുള്ളൂ. എല്ലാദിവസവും പഠനം തുടങ്ങുന്നതിനു മുൻപ് കുട്ടികൾ പ്രാർത്ഥിച്ച് തുടങ്ങുന്നുണ്ടോ എന്ന് മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എല്ലാദിവസവും വൈകുന്നേരം വിളക്ക് കൊളുത്തിയതിനുശേഷം ഭഗവാന്റെ മുൻപിൽ ഇരുന്ന് നാമജപങ്ങളെല്ലാം പ്രാർത്ഥിച്ച് നല്ല മനുഷ്യരോട് ഇരിക്കുവാൻ കുട്ടികളെ പരിശീലിപ്പിക്കേണ്ടതാണ് അത് അവരുടെ ജീവിതത്തിൽ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകുവാൻ വളരെയധികം സഹായിക്കുന്നതാണ്.

അതുപോലെ മാതാപിതാക്കളുടെ ഭാഗത്ത് നിന്നും കുട്ടികൾക്ക് വേണ്ടി ചെയ്യാവുന്ന കുറച്ചു വഴിപാടുകൾ ഉണ്ട്. ആദ്യമായി ചെയ്യാൻ സാധിക്കുന്നത് വീടിന്റെ അടുത്തുള്ള ഗണപതി ക്ഷേത്രങ്ങളിൽ പോയി ഭഗവാനെ മുഖകാപ്പ് നടത്തി പ്രാർത്ഥിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ള വഴിപാട് ബുദ്ധിക്കും വിദ്യാഭ്യാസത്തിനും എല്ലാം ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാവുക തന്നെ ചെയ്യും.

പഠിച്ച കാര്യങ്ങൾ എല്ലാം തന്നെ യഥാക്രമത്തിൽ ഉപയോഗിക്കുവാൻ എല്ലാം ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടാവുക തന്നെ ചെയ്യും. അതോടൊപ്പം തന്നെ കറുകമാലയോ അല്ലെങ്കിൽ കറുകയോ ഭഗവാനെ സമർപ്പിക്കുന്നത് നല്ലതാണ്. അതേസമയം ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിൽ ആണ് ചെയ്യുന്നത് എങ്കിൽ വിദ്യാരാജഗോപാല പുഷ്പാഞ്ജലി കഴിപ്പിക്കുക. പല ക്ഷേത്രങ്ങളിലും പല പേരുകളിലായിരിക്കും അറിയപ്പെടുന്നത് കൃത്യമായ രീതിയിൽ ചെയ്യുക ഇതെല്ലാം തന്നെ കുട്ടികളുടെ വിദ്യാഭ്യാസ ഉയർച്ചയ്ക്ക് വളരെയധികം ഉപകാരപ്പെടുന്നതാണ്. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *