നമ്മുടെ മനസ്സിലുള്ളത് എത്ര വലിയ ആഗ്രഹങ്ങൾ ആയാലും അതെല്ലാം നടന്നു കിട്ടുന്നതിനുവേണ്ടി ദേവി ക്ഷേത്രങ്ങളിൽ പോയി ചെയ്യാൻ പറ്റുന്ന വഴിപാടുകളെ കുറിച്ചാണ് പറയാൻ പോകുന്നത്. ദേവിയുടെ ഏത് രൂപത്തിലുള്ള ക്ഷേത്രത്തിൽ വേണമെങ്കിലും ഈ വഴിപാട് നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ഈ വഴിപാട് ചെയ്യുന്നതിനുള്ള നല്ല ദിവസം എന്ന് പറയുന്നത് വെള്ളിയാഴ്ചയാണ് ഒരു വെള്ളിയാഴ്ച ദിവസം വൈകുന്നേരം കുളിച്ച് ശുദ്ധിയോടെ ക്ഷേത്രത്തിൽ ചെന്നതിനുശേഷം വഴിപാടുകൾ കൃത്യമായി ചെയ്യുന്നതിനും എല്ലാം വേണ്ടി അമ്മയോട് പ്രാർത്ഥിക്കുക.
എന്ത് ആഗ്രഹമാണ് പറയാൻ ഉദ്ദേശിക്കുന്നത് അത് അമ്മയോട് പറഞ്ഞു പ്രാർത്ഥിക്കുക എന്നതാണ്. തുടർന്നുള്ള വെള്ളിയാഴ്ച ദിവസങ്ങളിൽ വഴിപാട് മുടക്കാൻ പാടുള്ളതല്ല. അടുത്ത വെള്ളിയാഴ്ച ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ദേവിക്ക് ഒരു ചുവന്ന മാല കൊണ്ടുപോയി സമർപ്പിക്കുക അത് നിർബന്ധമാണ്.
അതുപോലെതന്നെ അടുത്ത വെള്ളിയാഴ്ചയും അതിന്റെ അടുത്ത വെള്ളിയാഴ്ചയും പ്രാർത്ഥിക്കുക തുടർച്ചയായി നാലു വെള്ളിയാഴ്ച ദിവസങ്ങളിൽ ചുവന്ന മാല സമർപ്പിച്ച് പ്രാർത്ഥിക്കുക. അവസാനത്തെ ദിവസം മാലയും സമർപ്പിക്കാൻ പോകുന്ന സമയത്ത് ആർക്കുവേണ്ടിയാണ് വഴിപാട് ചെയ്യുന്നത് അവരുടെ പേരും നാളും പറഞ്ഞുകൊടുത്ത് ഭാഗ്യസൂക്ത പുഷ്പാഞ്ജലി കൂടി അവസാനത്തെ ആഴ്ച കഴിപ്പിക്കുക.
ഇതോടെ വഴിപാട് അവസാനിപ്പിക്കുക. ഇതുപോലെ കൃത്യമായി മുടങ്ങാതെ ചെയ്യുകയാണെങ്കിൽ ഉറപ്പായും അതിനുള്ള റിസൾട്ട് നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും ആരുംതന്നെ വിഷമിക്കേണ്ട ആവശ്യമില്ല അമ്മ മഹാമായ നിങ്ങൾക്ക് എല്ലാം അനുഗ്രഹവും നൽകുന്നത് ആയിരിക്കും. Credit : Infinite stories