പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് കോട്ടുവായ വരാറുണ്ടോ!! എന്നാൽ ഇതാണ് ദൈവം നിങ്ങളോട് പറയുന്നത്..

പല ആളുകൾക്കും പ്രാർത്ഥിക്കാനായി ക്ഷേത്ര നടയിൽ നിൽക്കുമ്പോൾ കോട്ടുവായ വരുന്നത് പലപ്പോഴും സംഭവിച്ചിരിക്കാം. എന്നാൽ ഇത് തെറ്റാണോ ശരിയാണോ എന്നുള്ള സംശയം എല്ലാവർക്കും ഉണ്ടായേക്കാം. ഇതിന്റെ കാരണം നമ്മുടെ ശരീരം അനങ്ങാതിരിക്കുന്ന സമയത്ത് പ്രത്യേകിച്ച് ഒരു തരത്തിലും ഉള്ള പ്രവർത്തനങ്ങളും നടക്കാതിരിക്കുന്ന സമയത്ത് ആണ് പ്രധാനമായും നമ്മൾക്ക് ക്ഷീണം അനുഭവപ്പെടാറുള്ളത്. അതുകൊണ്ടാണ് നമുക്ക് കോട്ടുവായ വരുന്നത്.

എല്ലാവരും തന്നെ ക്ഷേത്രത്തിൽ പോകുന്ന സമയത്ത് അനങ്ങാതെ ആണ് നിൽക്കാറുള്ളത്. ഓരോ ഭക്തനും മനസ്സിലാക്കേണ്ട യഥാർത്ഥ കാര്യം എന്താണെന്ന് വെച്ചാൽ ദൈവത്തോട് നമ്മൾ അടുക്കുംതോറും പരീക്ഷണങ്ങളും നമ്മൾ അധികമായി തന്നെ നേരിടേണ്ടി വരും. അത് മനസ്സിലാക്കാനുള്ള മനസ്സ് ഓരോ ഭക്തനും ആദ്യം ഉണ്ടായിരിക്കണം. കോട്ടുവായ എന്നു പറയുന്നതും അത്തരത്തിൽ ഒരു പരീക്ഷണമാണ്. അത് ചെയ്യുന്നത് ഒരു മഹാപാപമോ മഹാ അപരാധമോ ഒന്നുമല്ല. ഇതിനെ നിയന്ത്രിക്കാൻ കഴിയുക എന്ന് പറയുന്നത് നമ്മുടെ ശരീരം തന്നെയാണ് അതിനുള്ള ആയുധം.

ഇതിനെ മന്ത്രജപങ്ങളിലൂടെയാണ് മറികടക്കേണ്ടത്. ഭഗവാൻ നമുക്ക് തരുന്ന ഇത്തരം പരീക്ഷണങ്ങൾ മറികടക്കുന്നതിന് കൂടുതൽ ഊർജ്ജസ്വലതയോടെ മന്ത്രജപങ്ങൾ തുടരേണ്ടതാണ്. ഭഗവാന്റെ മുന്നിൽ പറയേണ്ട എല്ലാ പ്രാർത്ഥനകളും അർപ്പിച്ച് നിൽക്കുക എന്നതാണ്. ഭഗവാൻ നൽകുന്ന ഇത്തരം പരീക്ഷണങ്ങൾ പ്രാർത്ഥനയോടെ നേരിടുക എന്നതാണ് ഏറ്റവും നല്ല ഉത്തമമായ മാർഗം. ഇതുമാത്രമല്ല പലതരത്തിലും നമ്മളുടെ ശ്രദ്ധയെ അകറ്റുന്നതിനായി പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കും.

ചിലപ്പോൾ മനസ്സിൽ മോശം ചിന്തകളും വന്നേക്കാം. അതുപോലെ തന്നെ ശാരീരികമായ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം. ഇതെല്ലാം തന്നെ മനസ്സിൽ പരീക്ഷണങ്ങളായി വരുന്നതാണ് അവയെല്ലാം തന്നെ കൂടുതൽ പ്രാർത്ഥനയിലൂടെ മറികടക്കുന്നതിലൂടെ മനുഷ്യനിൽ നിന്ന് അത്തരം ചിന്തകളെല്ലാം തന്നെ പോയിരിക്കും. ഇത്തരത്തിൽ നിങ്ങൾ വിജയിക്കുകയാണെങ്കിൽ ഭഗവാന്റെയും പൂർണമായ അനുഗ്രഹം ഓരോരുത്തർക്കും ലഭിക്കുന്നതാണ്. Video Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *