നിങ്ങളുടെ അലമാരയിൽ ഈ മൂന്നു വസ്തുക്കൾ ഉണ്ടെങ്കിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങളുടെ സമ്പത്ത് വർധിക്കുന്നതായിരിക്കും.

നമ്മുടെ വീട്ടിൽ ധനവരവ് വർദ്ധിക്കുന്നതിനും വന്നുചേരുന്ന ധനം നമ്മളിൽ നിലനിൽക്കുന്നതിനും ആയി അതുപോലെ സമ്പാദ്യം വളരുന്നതിനും ആയി വീട്ടിൽ തന്നെ ചെയ്യേണ്ട ഒരു കർമ്മത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ആദ്യമായി മനസ്സിലാക്കേണ്ടത് എല്ലാ ധനപരമായ കാര്യങ്ങളുടെയും ദേവൻ എന്ന് പറയുന്നത് കുബേര ദേവനാണ് കുബേര ദേവന്റെ അനുഗ്രഹം നമ്മളിൽ ഉണ്ടെങ്കിൽ അതിന്റേതായ ഉയർച്ച നമുക്ക് ഉണ്ടാകുന്നതായിരിക്കും. അതുപോലെ മഹാലക്ഷ്മി ദേവിയുടെയും അനുഗ്രഹവും നമുക്ക് തുല്യമായി തന്നെ വേണം.

ആദ്യമായി നമ്മുടെ വീട്ടിൽ പണം സൂക്ഷിക്കുന്നത് അലമാര ലോക്കർ എന്നിവിടങ്ങളിലുമാണ്. അത് സൂക്ഷിക്കേണ്ട ശരിയായ ഇടം എന്നു പറയുന്നത് വീടിന്റെ കന്നിമൂലയിലാണ്. വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലയാണ് കന്നിമൂല. പണം സൂക്ഷിക്കുന്നത് നിങ്ങൾ ഏത് തരത്തിലുള്ള സാഹചര്യങ്ങളിൽ ആണെങ്കിലും ഒട്ടും തന്നെ അത് കാലിയാകാൻ പാടില്ല ഒരു പത്തു രൂപയെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.

കൂടാതെ അത്തരത്തിലുള്ള ധനം വെക്കുന്ന പെട്ടികളോ അല്ലെങ്കിൽ എന്തുതന്നെയായാലും അതിന്റെ ദർശനം വടക്കോട്ട് ആയിരിക്കേണ്ടതാണ്. കാരണം വടക്ക് കുബേരന്റെ ദിക്കാണ്. അതുപോലെ തന്നെ അലമാരയിലോ പണപ്പെട്ടിയിലോ നിങ്ങൾ ചെറിയ ഒരു ചില്ലു കുപ്പിയിൽ പച്ചരി സൂക്ഷിക്കേണ്ടതാണ്. അല്ലെങ്കിൽ മൂന്ന് മഞ്ഞൾ കഷ്ണങ്ങൾ കുപ്പിയിൽ ആക്കി വയ്ക്കാവുന്നതാണ്.

അതോടൊപ്പം ഒരു രൂപ കോയിനും വയ്ക്കുക. ഈ മൂന്ന് കാര്യങ്ങളും വെച്ച് കുപ്പി അടച്ച് എവിടെയാണ് പണം സൂക്ഷിക്കുന്നത് അതിന്റെ പെട്ടിക്കുള്ളിൽ വയ്ക്കാവുന്നതാണ്. വെള്ളിയാഴ്ച ദിവസം നിങ്ങൾ ഈ കർമ്മം ചെയ്യുന്നതായിരിക്കും ഉത്തമം ആയിട്ടുള്ളത്. വെക്കേണ്ട സമയം എന്ന് പറയുന്നത് വൈകുന്നേരം ഏഴുമണിക്ക് ഒമ്പതുമണിക്ക് ഇടയിൽ. നിങ്ങൾ വൈകുന്നേരം വിളക്കെല്ലാം കൊളുത്തി പ്രാർത്ഥിച്ച് കഴിഞ്ഞതിനുശേഷം ഈ സമയത്ത് ഈ കർമ്മം ചെയ്യുക. വീട്ടിലെ ധനപരമായിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകൾ ഇല്ലാതാവുകയും ധനം വർദ്ധിക്കുകയും ചെയ്യും. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *