ശ്രീകൃഷ്ണ ഭഗവാനെ മുടങ്ങാതെ ഈ വഴിപാട് നിങ്ങൾ ചെയ്താൽ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ഭഗവാൻ നടത്തിത്തരും.

സ്വന്തം ഭക്തർ വിളിച്ചാൽ ഏത് രൂപത്തിലും ഓടിവന്ന് സഹായിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാന്റെ അത്ഭുത പ്രവർത്തികൾ അനുഭവിച്ചിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. ഭഗവാനോട് നമ്മൾ എന്തെങ്കിലും ആഗ്രഹങ്ങൾ പറയുകയാണെങ്കിൽ പൂർണ്ണ മനസ്സോടെ നടത്തിത്തരാൻ ഭഗവാൻ നമ്മുടെ കൂടെ തന്നെ ഉണ്ടാകും. ഭഗവാന്റെ അനുഗ്രഹം നമ്മളിൽ എപ്പോഴും ഉണ്ടാകുന്നതിനായി ചെയ്യേണ്ട കുറച്ച് വഴിപാടുകളെ കുറിച്ചാണ് പറയാൻ പോകുന്നത്.

നമ്മളുടെ പല ആഗ്രഹങ്ങൾ സാധിച്ചു തരുന്നതിന് ഈ വഴിപാടുകൾ ചെയ്യാവുന്നതാണ് അതുപോലെ ജീവിതത്തിൽ എപ്പോഴും മെച്ചപ്പെട്ട ഒരു നിലവാരം ഉണ്ടാകുന്നതിനും സാമ്പത്തികമായും കുടുംബപരമായും നിലനിൽക്കുന്ന പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കി സന്തോഷത്തോടുകൂടി ഭഗവാന്റെ അനുഗ്രഹത്താൽ മുന്നോട്ടുപോകുന്നതിനും ഈ വഴിപാടുകൾ നിങ്ങളെ സഹായിക്കുന്നതായിരിക്കും.

എല്ലാ മലയാളമാസം ഒന്നാം തീയതി കഴിഞ്ഞു വരുന്ന ആദ്യത്തെ വ്യാഴാഴ്ച വേണം ഈ വഴിപാട് ചെയ്യാൻ. അത്തരത്തിൽ മൂന്നുമാസം തുടർച്ചയായി ചെയ്യേണ്ടതാണ്. അന്നേദിവസം കുടുംബസമേതം ക്ഷേത്രദർശനം നടത്തി അഷ്ടോത്തര പുഷ്പാഞ്ജലി കഴിപ്പിക്കുക. വീട്ടിലെ എല്ലാവരുടെ പേരിലും കഴിപ്പിക്കുക.

അതുപോലെ അന്നേദിവസം ഭഗവാനെ പാൽപ്പായസം കൂടി നേരുക. രണ്ടാമത്തെ മാസം അന്നേദിവസം ക്ഷേത്രത്തിൽ പോയി സഹസ്രനാമ പുഷ്പാഞ്ജലി കഴിപ്പിക്കുക. അതോടൊപ്പം തന്നെ ഭഗവാനും അന്യനിറത്തിലുള്ള പുഷ്പങ്ങൾ കോർത്ത മാല സമർപ്പിക്കുക.മൂന്നാമത്തേത് പ്രാവശ്യം പോകുമ്പോൾ ഭഗവാനെ മഞ്ഞപ്പട്ട് വാങ്ങി വേണം പോകുവാൻ. അന്നേദിവസം ഭഗവാന്റെ ദീപാരാധനയും തൊഴുത് കഴിഞ്ഞാൽ സർവ്വ ഐശ്വര്യം ആയിരിക്കും ഫലം. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *