കറ്റാർവാഴയിൽ പുതിയ തൈകൾ പൊട്ടിവളരാൻ നിങ്ങൾ ചേർക്കേണ്ടത് ഇതാണ്…

നിരവധി ആരോഗ്യ ഗുണങ്ങളാലും സൗന്ദര്യ ഗുണങ്ങളാലും സമ്പന്നമായ ഒന്നാണ് കറ്റാർവാഴ. എല്ലാ വീടുകളിലും ഈ ചെടി ഉണ്ടാകും എന്നാൽ പലയിടത്തും ഇത് മുരടിച്ചാണ് ഉണ്ടാവുക. സൗന്ദര്യ ഗുണത്തിന്റെ കാര്യത്തിൽ ഇന്ന് നല്ലൊരു സ്ഥാനം ഇതിലുണ്ട്. അതുകൊണ്ടുതന്നെ ഇവ വീട്ടിൽ നട്ടുവളർത്തുന്നതിലൂടെ ചർമ്മസൗന്ദര്യത്തിനും മുടിയുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും യാതൊരു കെമിക്കലുകളും ഇല്ലാത്ത ശുദ്ധമായ കറ്റാർവാഴ നമുക്ക് ഉപയോഗിക്കാവുന്നതാണ്.

കറ്റാർവാഴ നടുന്നതിനും വളർത്തുന്നതിനും ചില രീതികൾ ഉണ്ട്. അത് അറിഞ്ഞാൽ നിറയെ കറ്റാർവാഴ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. നല്ല വേരുള്ള കറ്റാർവാഴ വേണം നടാനായി തിരഞ്ഞെടുക്കുവാൻ. നന്നായി മണ്ണ് ഇളക്കിയതിനു ശേഷം വേണം കറ്റാർവാഴ തൈ നടുവാൻ. മണ്ണ് നന്നായി കുഴിച്ചെടുത്തതിനുശേഷം അതിലേക്ക് മുട്ടയുടെ തോട് പൊടിച്ചെടുത്ത ചേർത്തു കൊടുക്കുക.

ഏറ്റവും അടിയിലേക്ക് നടാതെ മണ്ണിൽ നിന്നും സ്വല്പം മുകളിലേക്ക് വേണം കറ്റാർവാഴയുടെ തൈ നടുവാൻ. ഒരിക്കലും വെള്ളം കുത്തനെ ഒഴിച്ചു കൊടുക്കരുത് കൈ ഉപയോഗിച്ച് ചെറുതായി തെളിച്ചു കൊടുക്കുക. മുട്ടത്തോട് കറ്റാർവാഴയ്ക്ക് മാത്രമല്ല നിരവധി ചെടികൾക്ക് വളരെ ഗുണപ്രദം ആകുന്നു. മുട്ടത്തോട് പൊടിച്ച് സൂക്ഷിച്ചാൽ അതുകൊണ്ട് പലതുണ്ട് ഗുണങ്ങൾ.

മിക്സിയുടെ ജാർ മൂർച്ച ആക്കുവാനും, കറപിടിച്ച ടൈലുകൾ വൃത്തിയാക്കുവാനും, ചെടികൾക്ക് വളമായും മുട്ടത്തോട് ഉപയോഗിച്ച് വരുന്നു. മണ്ണിൽ അല്ലാതെ ചട്ടിയിലും കവറിലും അലോവേര നടാവുന്നതാണ്. നല്ല വേരുള്ള അലോവേരയുടെ തൈ എടുക്കുകയാണെങ്കിൽ അത് വേഗത്തിൽ തന്നെ മുളച്ചു വരും. കറ്റാർവാഴ നടുമ്പോൾ നിറച്ചു മണ്ണെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.