സമൃദ്ധിയുടെയും ഐശ്വര്യത്തെയും മറ്റൊരു പൊന്നോണം കൂടി വന്നിരിക്കുകയാണ് മഹാബലി തമ്പുരാനും വാമനമൂർത്തിയും എല്ലാം നമ്മുടെ വീട്ടിലേക്ക് വന്നു അനുഗ്രഹിച്ച നമ്മളിലേക്ക് എല്ലാ ആശിർവാദങ്ങളും നൽകുന്ന മറ്റൊരു പൊന്നോണം വന്നിരിക്കുകയാണ്. ഈ സമയത്ത് നമ്മുടെ വീട്ടിൽ നിന്നും ചില കാര്യങ്ങൾ ഒഴിവാക്കുന്നത് വീട് വൃത്തിയാക്കി ഈ വസ്തുക്കൾ വീട്ടിൽ നിന്നും ഉപേക്ഷിക്കുന്നത് നമുക്ക് സർവൈശ്വര്യം ഉണ്ടാക്കും എന്നുള്ളതാണ്.
ആദ്യമായി ചെയ്യേണ്ടത് വീട് വൃത്തിയാക്കി മാറാലകൾ ഒന്നും തന്നെയില്ല എന്ന് ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. അതുപോലെതന്നെ വീടിന്റെ പ്രധാന വാതിൽ നല്ലതുപോലെ കഴുകി വൃത്തിയാക്കി വെക്കേണ്ടതാണ്. കാരണം മഹാലക്ഷ്മി വീട്ടിലേക്ക് കടന്നുവരുന്ന വഴി അതാണ്. അതുപോലെ അടുക്കളയിൽ അരി പാത്രം നല്ലതുപോലെ വൃത്തിയാക്കി വയ്ക്കുക. അതുപോലെ അരി പാത്രം ഒരിക്കലും ഒഴിഞ്ഞിരിക്കാൻ പാടില്ല.
അതുപോലെ മഞ്ഞളും കുങ്കുമവും ചാലിച്ച് കുറി തൊട്ടു കൊടുക്കുക ഇത് നിങ്ങൾ പ്രധാന വാതിലിലും ചെയ്യുക. അടുത്ത കാര്യമാണ് വീട്ടിലെ പൂജാമുറി വൃത്തിയാക്കുക. അതുപോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യം അവിടെ വെച്ചിരിക്കുന്ന ഏതെങ്കിലും ചിത്രങ്ങൾക്ക് ഒരു രൂപങ്ങൾക്കോ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടനെ തന്നെ മാറ്റി പുതിയത് വയ്ക്കേണ്ടതാണ്. അടുത്തതാണ് പഴയ കലണ്ടർ, അതുപോലെ പഴയ ക്ലോക്ക് എന്നിവ ഉണ്ടെങ്കിൽ ഉടനെ തന്നെ എടുത്ത് മാറ്റുക.
ചൂലുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഉടനെ തന്നെ മാറ്റി പുതിയത് വാങ്ങി വയ്ക്കുക. അടുത്തതാണ് മുറം. പഴയത് ഉണ്ടെങ്കിലും ഉടനെ തന്നെ മാറ്റി പുതിയത് വാങ്ങിക്കുക കേടായത് കളയുക. അടുത്തത് ചെരുപ്പ് പഴയ ചെരുപ്പുകളും കേടുവന്ന ചെരുപ്പുകളും വീട്ടിൽ സൂക്ഷിക്കുന്നത് നല്ലതല്ല ഉടനെ തന്നെ മാറ്റുക. ഇത്തരം കാര്യങ്ങൾ വീട്ടിൽ നിന്നും ഒഴിവാക്കുക ഓണത്തിന് സർവ്വ സമൃദ്ധിയായിരിക്കും വീട്ടിൽ ഉണ്ടാകാൻ പോകുന്നത്. വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.